സ്‌കൂളുകള്‍ക്കുള്ള സാമ്പത്തിക സഹായത്തില്‍ കാര്യമായ നിയന്ത്രണം വരുത്തുമ്പോഴും ഹെഡ് ടീച്ചര്‍മാരുടെ ശമ്പളം റോക്കറ്റുപോലെ കുതിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം സ്‌കൂള്‍ ഹെഡ് ടീച്ചര്‍മാരുടെ വാര്‍ഷിക ശമ്പളം ഏതാണ്ട് ഒരുലക്ഷം പൗണ്ടിനടുത്ത് വരും.
ഇത്തരത്തില്‍ വന്‍തുക ശമ്പളമായി ലഭിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്ക് ലഭിക്കുന്നതിനേക്കാളും കൂടുതല്‍ തുകയാണ് പല സ്‌കൂള്‍ ഹെഡ് ടീച്ചര്‍മാര്‍ക്കും ലഭിക്കുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്. അതിനിടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശമ്പളം കുറച്ച് ലഭിക്കുന്ന അധ്യാപകരുടെ ഭാഗത്തുനിന്നും പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.
അധികതുക ശമ്പളമായി വാങ്ങുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും അവര്‍ ലജ്ജിച്ചു തലതാഴ്ത്തണമെന്നുമാണ് പലരും അഭിപ്രയാപ്പെടുന്നത്. അതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അടക്കം ഉയര്‍ന്ന തുക ശമ്പളമായി നല്‍കുന്നത് ഖജനാവിനെ കാര്യമായി ബാധിക്കുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കാലങ്ങളായി വരുന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്ന് വിദഗ്ധര്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ നികുതി ദായകരുടെ പോക്കറ്റിനെ ബാധിക്കുന്ന തരത്തിലുള്ള നടപടികള്‍ ഉടന്‍ നിയന്ത്രിക്കണമെന്ന് എഡ്യുക്കേഷന്‍ ഡാറ്റ സര്‍വ്വേയുടെ പ്രൊഫ.ജോണ്‍ ഹോവ്‌സണ്‍ പറഞ്ഞു. ഔദ്യോഗിക രേഖകളനുസരിച്ച് ഏതാണ്ട് 700 ആളുകള്‍ മാത്രമേ ഒരു ലക്ഷത്തിലധികം പൗണ്ട് ശമ്പളമായി കൈപ്പറ്റുന്നുള്ളൂ. എന്നാല്‍ ആയിരത്തിലധികം ആളുകള്‍ ഇതേ തുക ശമ്പളവും മറ്റിനത്തിലും പോക്കറ്റിലാക്കുന്നുണ്ടെന്നാണ് പ്രൊഫ.ഹോവ്‌സണ്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല