ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംരംഭമായ സ്കൈപ്പിനെ ആഗോളഭീമനായ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. 8.5 ബില്യണ്‍ ഡോളറിനാണ് കച്ചവടം നടന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റെടുക്കമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരാഴ്ച്ച മുമ്പേ ആരംഭിച്ചിരുന്നു. ഏതാണ്ട് 8.5 ബില്യണ്‍ ഡോളറിന്റേതായിരിക്കും ഏറ്റെടുക്കലൈന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഇന്റര്നെറ്റ്ഓണ്ലൈന് രംഗത്ത് ആഴത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള നീക്കമാണ് മൈക്രോസോഫ്റ്റിന്റേതെന്ന് വിദഗ്ധര്‍ പറയുന്നു.
2007ല്‍ ആറ് ബില്യണ്‍ ഡോളറിന് ഇന്റര്‍നെറ്റ് പരസ്യകമ്പനിയായ അക്വാന്റിവിനെ വാങ്ങിയതായിരുന്നു മൈക്രോസോഫ്റ്റിന്റെ ഇതിനുമുമ്പത്തെ നീക്കം.
ഇന്റെര്‍നെറ്റ് ടെലിഫോണ്‍ കമ്പനിയായ സ്കൈപ്പ് കടുത്ത സാമ്പത്തികബൂദ്ധിമുട്ടിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം കമ്പനിക്ക് 7 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു. ഓരോ മാസവും മ145 മില്യണ്‍ ആളുകളാണ് ലോകമെമ്പാടും സ്കൈപ്പ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല