ലണ്ടന്‍: സ്‌കൈ, വെര്‍ജിന്‍ മീഡിയ മൊബൈല്‍ കമ്പനികളുടെ ഉപഭോക്താക്കളെ വന്‍തുക ബില്‍ കെട്ടുമുറുക്കുന്നു. ഇന്ന് സ്‌കൈ വീണ്ടും വിലവര്‍ധന കൊണ്ടുവന്നിരിക്കുകയാണ്. സ്‌കൈ ടോക്ക് ഫ്രീടൈം ഉപഭോക്താക്കള്‍ക്ക് പകല്‍സമയത്തെ കോളുകളുടെ ചാര്‍ജ് 6പെന്‍സില്‍ നിന്നും 7.6പെന്‍സായി ഉയര്‍ത്തിയിട്ടുണ്ട്. 01,02, 0870 എന്നിവയില്‍ ആരംഭിക്കുന്ന നമ്പറുകളിലേക്ക് വിളിക്കുമ്പോഴാണ് ഈ വര്‍ധനവ് ബാധകമാകുക. ഏഴ് മില്യണ്‍ ഉപഭോക്താക്കളെയാണ് ഈ നിരക്ക് വര്‍ധന ബാധിക്കുക.
ഈ വര്‍ധനവ് നിലവില്‍ വന്നാല്‍ സ്‌കൈ ടോക്ക് അണ്‍ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് ഒരുമണിക്കൂറില്‍ കൂടുതല്‍ ലാന്റ്‌ലൈനിലേക്ക് വിളിക്കുന്ന കോളുകള്‍ക്കും നിരക്കു കൂടും. അതേസമയം സ്‌കൈ ടോക്കിന്റെ സാധാരണ പ്ലാനിലുള്ള ഉപഭോക്താക്കളുടെ വാടക നിരക്ക് 11.25പൗണ്ടില്‍ നിന്നും 12.25പൗണ്ടായി വര്‍ധിച്ചിട്ടുണ്ട്. നോണ്‍ ഇന്‍ക്ലൂസീവ് കോളുകള്‍ക്കുള്ള കണക്ഷന്‍ ഫീ 10.11പെന്‍സില്‍ നിന്നും 12.5പെന്‍സായി വര്‍ധിച്ചിട്ടുണ്ട്.
വെര്‍ജിന്‍ ഉപഭോക്താക്കളുടെ ലൈന്‍ റെന്റല്‍ നിരക്ക് 12.99പൗണ്ടില്‍ നിന്നും 13.90പൗണ്ടായി വര്‍ധിപ്പിച്ചു. ആഗസ്റ്റ് 1 മുതലാണ് ഈ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. ഇതിനു പുറമേ ഉപഭോക്താക്കളുടെ കണക്ഷന്‍ ഫീയും കോള്‍ കോസ്റ്റും വര്‍ധിക്കും. കണക്ഷന്‍ ചിലവ് 1 പെന്‍സ് വര്‍ധിച്ച് 13.24പെന്‍സ് ആകും.
ഏപ്രിലില്‍ ബി.ടിയും ടോക്ക് ടോക്കും ലൈന്‍ റെന്റലും കോള്‍ കോസ്റ്റും മൂന്നാം തവണയും വര്‍ധിപ്പിച്ചിരുന്നു. ബി.ടി ലൈന്‍ റെന്റല്‍ 30പൈന്‍സ് വര്‍ധിപ്പിച്ച് 13.90പൗണ്ടാക്കിയിരുന്നു. പകല്‍സമയത്തെ കോളുകള്‍ക്കുള്ള ചാര്‍ജ് മിനുറ്റിന് 7പെന്‍സ് എന്നതില്‍ നിന്നും 7.6പെന്‍സ് ആക്കി മാറ്റിയിട്ടുണ്ട്.
ടോക്ക് ടോക്കും ലൈന്റെല്‍ 30പെന്‍സ് വര്‍ധിച്ച് 12.60പൗണ്ടാക്കി മാറ്റിയിട്ടുണ്ട്. പകല്‍സമയത്തെ കോളുകളുടെ നിരക്ക് 7.6പെന്‍സായും വര്‍ധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല