സ്‌കോട്ട്‌ലന്‍ഡിലെ മലയാളികളുടെ കൂട്ടായ്മയായ സ്‌കോട്ട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ ഔപചാരികമായി ഉദ്ഘാടനം നടത്തി. ജൂണ്‍ ഒന്നാം തീയതി ഗ്ലാസ്‌ഗോയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ജഗദീഷ്, കല്‍പ്പന, ഗ്ലാസ്‌ഗോയിലെ ഫാ. ജോയി ചേറാടി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.
സ്‌കോട്ടലന്‍ഡിലെ മലയാളികള്‍ക്ക് നേരിടേണ്ടി വരുന്ന പൊതുപ്രശ്‌നങ്ങള്‍ക്ക് സഹായ ഹസ്തമാവും എസ്എംഎ എന്ന് ഭാരവാഹികള്‍ അറിയിച്ചു. നടന്‍ ജഗദീഷ് എസ്എംഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ച് കൂടുതല്‍ വേഗത്തില്‍ സേവനം മലയാളികള്‍ക്ക് ലഭ്യമാക്കുക. ഒരു യാത്രാ വിമാനം സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും കേരളത്തിലേക്ക് തുടങ്ങുന്നതിന് ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, സ്‌കോട്ട്‌ലന്‍ഡിലെ പൊതു ഓഫിസുകളില്‍ മലയാളവും വിദേശ ഭാഷയായി ഉള്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ എസ്എംഎ നേതൃത്വം നല്‍കും.
എസ്എംഎയുടെ ലോഗോ പ്രകാശനം ഫാ. ജോയി ചേറാടി നിര്‍വഹിച്ചു. സ്‌കോട്ട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ താത്ക്കാലിക ഭാരവാഹികളായി ശ്രീ സണ്ണി പത്തനം തിട്ട (പ്രസിഡന്റ്), ഹാരിസ് ക്രിസ്തുദാസ് (സെക്രട്ടറി), ഷാജി കൊറ്റാനാട് (ട്രഷറര്‍) എന്നിവരും ജോണ്‍ ജോസഫ് (ഔദ്യോഗിക വക്താവ്) എന്നിവരും പ്രവര്‍ത്തിക്കും. അബര്‍ദീന്‍, ഡന്‍ഡി, എഡിന്‍ബറോ , പെര്‍ത്ത്, കിര്‍ക്കാല്‍, സ്റ്റെര്‍ലിങ്, ഗ്ലാസ്‌കോ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ യോഗത്തില്‍ പങ്കെടുത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല