1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2010

ദേശീയ സര്‍ക്കാര്‍ കൊണ്ടുവരുന്ന യൂണിവേഴ്‌സിറ്റി ഫീസ് വര്‍ദ്ധന നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാരാണ് സ്കോട്ട്‌ലന്‍ഡിലേത്.അതു കൊണ്ടു അവിടുത്തെ യൂണിവേഴ്സിറ്റികളിലേക്ക്വിദ്യാര്‍ഥികളുടെ പ്രവാഹം തന്നെ ഉണ്ടാവുന്നാണ് വിലയിരുത്തപ്പെടുന്നത്.എന്നാല്‍ ഇപ്രകാരമുള്ള  ട്യൂഷന്‍ ഫീ അഭയാര്‍ത്ഥികളെ നേരിടായി സ്‌കോട്‌ലന്‍ഡില്‍ ഇംഗ്‌ളണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്  എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തുന്നു.
നിലവില്‍ സ്‌കോട്ട്‌ലന്‍ഡ് ഇതര മേഖലകളിലെ കുട്ടികള്‍ നല്‌കേണ്ട ഫീസ് 1900 പൗണ്ടാണ്. ഇത് 6000 പൗണ്ടായി ഉയര്‍ത്താനാണ് ആലോചന. ദേശീയ സര്‍ക്കാര്‍ കൊണ്ടുവരുന്ന യൂണിവേഴ്‌സിറ്റി ഫീസ് വര്‍ദ്ധനയോട് വിയോജിച്ചുനില്‍ക്കുന്ന സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കാന്‍ പോകുന്ന എഡ്യൂക്കേഷന്‍ ഫണ്ടിംഗ് ഗ്രീന്‍ പേപ്പറിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശമുള്ളത്.
നാട്ടില്‍ തന്നെ പഠിക്കുന്ന സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ട്യൂഷന്‍ ഫീസ് നല്‌കേണ്ടതില്ല. ഇതേസമയം, പുതുതായി ഗ്രാജ്വേറ്റ് ഫീ കൊണ്ടവരാനും ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് ആലോചനയുണ്ട്.  എഡ്യൂക്കേഷന്‍ ഗ്രീന്‍ പേപ്പര്‍ സ്‌കോട്ടിഷ് എഡ്യൂക്കേഷന്‍ സെക്രട്ടറി മൈക് റസല്‍ പുറത്തിറക്കും.
സ്‌കോട്ട്‌ലന്‍ഡില്‍ വരാന്‍ പോകുന്ന ഈ വര്‍ദ്ധന പോലും വിദ്യാര്‍ത്ഥികള്‍ക്ക് ഫലത്തില്‍ നഷ്ടം വരുത്തില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. കാരണം, ഇംഗ്‌ളണ്ടില്‍ ഫീസ് 9000 പൗണ്ടായാണ് ഉയര്‍ത്താന്‍ പോകുന്നത്. ആ സ്ഥാനത്ത് സ്‌കോട്‌ലന്‍ഡില്‍ 6000 പൗണ്ടായാണ് ഫീ വര്‍ദ്ധിപ്പിക്കുന്നത്.

ദേശീയ സര്‍ക്കാര്‍ കൊണ്ടുവരുന്ന യൂണിവേഴ്‌സിറ്റി ഫീസ് വര്‍ദ്ധന നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാരാണ് സ്കോട്ട്‌ലന്‍ഡിലേത്.അതു കൊണ്ടു അവിടുത്തെ യൂണിവേഴ്സിറ്റികളിലേക്ക്വിദ്യാര്‍ഥികളുടെ പ്രവാഹം തന്നെ ഉണ്ടാവുന്നാണ് വിലയിരുത്തപ്പെടുന്നത്.എന്നാല്‍ ഇപ്രകാരമുള്ള  ട്യൂഷന്‍ ഫീ അഭയാര്‍ത്ഥികളെ നേരിടായി സ്‌കോട്‌ലന്‍ഡില്‍ ഇംഗ്‌ളണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്  എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തുന്നു.
നിലവില്‍ സ്‌കോട്ട്‌ലന്‍ഡ് ഇതര മേഖലകളിലെ കുട്ടികള്‍ നല്‌കേണ്ട ഫീസ് 1900 പൗണ്ടാണ്. ഇത് 6000 പൗണ്ടായി ഉയര്‍ത്താനാണ് ആലോചന. ദേശീയ സര്‍ക്കാര്‍ കൊണ്ടുവരുന്ന യൂണിവേഴ്‌സിറ്റി ഫീസ് വര്‍ദ്ധനയോട് വിയോജിച്ചുനില്‍ക്കുന്ന സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കാന്‍ പോകുന്ന എഡ്യൂക്കേഷന്‍ ഫണ്ടിംഗ് ഗ്രീന്‍ പേപ്പറിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. നാട്ടില്‍ തന്നെ പഠിക്കുന്ന സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ട്യൂഷന്‍ ഫീസ് നല്‌കേണ്ടതില്ല. ഇതേസമയം, പുതുതായി ഗ്രാജ്വേറ്റ് ഫീ കൊണ്ടവരാനും ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് ആലോചനയുണ്ട്.  എഡ്യൂക്കേഷന്‍ ഗ്രീന്‍ പേപ്പര്‍ സ്‌കോട്ടിഷ് എഡ്യൂക്കേഷന്‍ സെക്രട്ടറി മൈക് റസല്‍ പുറത്തിറക്കും. സ്‌കോട്ട്‌ലന്‍ഡില്‍ വരാന്‍ പോകുന്ന ഈ വര്‍ദ്ധന പോലും വിദ്യാര്‍ത്ഥികള്‍ക്ക് ഫലത്തില്‍ നഷ്ടം വരുത്തില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. കാരണം, ഇംഗ്‌ളണ്ടില്‍ ഫീസ് 9000 പൗണ്ടായാണ് ഉയര്‍ത്താന്‍ പോകുന്നത്. ആ സ്ഥാനത്ത് സ്‌കോട്‌ലന്‍ഡില്‍ 6000 പൗണ്ടായാണ് ഫീ വര്‍ദ്ധിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.