സ്‌ട്രോക്ക് തടയാന്‍ കൂടുതല്‍ പര്യാപ്തമായ പില്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ സുരക്ഷിതമായ, ഫലമുളവാക്കുന്ന, ഉപയോഗിക്കാന്‍ എളുപ്പമായ പ്രഡാക്‌സയാണ് വിപണിയിലെത്താന്‍ പോകുന്നത്. 2.50പൗണ്ട് വിലയുള്ളതാകും പില്‍.
50 വര്‍ഷത്തെ ആരോഗ്യപരിരക്ഷാ മേഖലയില്‍ ഏറെ മാറ്റങ്ങളുളവാക്കുന്നതായിരിക്കും പുതിയ മരുന്നെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ സ്‌ട്രോക്ക് തടയാനായി ഉപയോഗിക്കുന്ന വാര്‍ഫറിനേക്കാളും എത്രയോ മെച്ചമേറിയതാണ് പ്രഡാക്‌സയെന്നാണ് റിപ്പോര്‍ട്ട്. പഥ്യം ആവശ്യമില്ല എന്നതാണ് പ്രഡാക്‌സയുടെ മറ്റൊരു സവിശേഷത.
യൂറോപ്യന്‍ റെഗുലേറ്ററുടെ അനുമതി ലഭിച്ചാലുടന്‍ മരുന്ന് വിപണികളിലെത്തും. 1950 മുതല്‍ വാര്‍ഫാറിനാണ് സ്‌ട്രോക്ക് തടയാനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ അമിതമായുള്ള ഉപയോഗം കടുത്ത ഭവിഷ്യത്തുണ്ടാക്കുമെന്നതിനാല്‍ രോഗികള്‍ക്ക് കൂടെക്കൂടെ ഡോക്ടര്‍മാരെ കാണേണ്ട അവസ്ഥയുണ്ടായിരുന്നു. കൂടാതെ എലികളെ നശിപ്പിക്കാനുള്ള വസ്തുവായാണ് വാര്‍ഫാറിന്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാര്‍ഫാറിന് കടുത്ത പഥ്യം ആവശ്യമായിരുന്നു. ചീര, മറ്റ് പച്ചക്കറികള്‍ എന്നിവ കഴിച്ചാല്‍ വാര്‍ഫാറിന്റെ ഫലം ലഭിക്കില്ലെന്നും പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം യാതൊരു പാര്‍ശ്വഫലങ്ങളും ഉളവാക്കാത്തതാണ് പ്രഡാക്‌സ. സ്‌ട്രോക്ക് തടയുന്നതില്‍ വാര്‍ഫാറിനേക്കാളും 39 ശതമാനം ഫലപ്രദമാണ് പ്രഡാക്‌സ എന്ന് ഈയിടെ നടന്ന ഹൃദയസമ്മേളനം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല