1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2011

പാരിസ്: മുന്‍ ഐ.എം.എഫ് മേധാവി ഡൊമനിക് സ്‌ട്രോസ്‌കാനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു. മന്‍ഹാട്ടന്‍ കോടതിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

കാനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെ വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ പരാതി നല്‍കിയ വീട്ടുജോലിക്കാരി പലവട്ടം മൊഴിമാറ്റി പറഞ്ഞിരുന്നു. ഇതിനു പുറമേ ഈ സ്ത്രീയ്ക്ക് ക്രിമിനലുകളുമായും പണംകൊള്ളയടിക്കുന്നവരുമായും ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂട്ടര്‍മാര്‍ എതിര്‍ത്തില്ല.

കാനിനെതിരെയുള്ള കേസ് വളരെ ദുര്‍ബലമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോലിക്കാരുടെ ആരോപണത്തിന് വിശ്വാസ്യതയില്ലാത്തതും കാനിനെതരെ കാര്യമായ തെളിവില്ലാത്തതും പ്രശ്‌നമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കേസ് തള്ളാന്‍ സാധ്യത കൂടുതലാണ്.

ഇതോടെ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായി കാന്‍ മത്സരിക്കുമെന്ന കാര്യം എതാണ്ട് ഉറപ്പായി. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന നേതാവായിരുന്ന കാന്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുന്നത് ഒഴിവാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും അക്ഷേപമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.