ചെന്നൈ: എഴുപത്തെട്ടാമത് ദേശീയ സ്‌നൂക്കര്‍ കിരീടം പെട്രോളിയം സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ താരം ആദിത്യ മെഹ്തക്ക്. ചെന്നെയില്‍ നടന്ന ഫൈനലില്‍ മുന്‍ ചാംപ്യന്‍ അലോക് കുമാറിനെ 6-2ന് കീഴടക്കിയാണ് കൗമാരതാരം ആദ്യ ദേശീയ കിരീടം സ്വന്തമാക്കിയത്.
11 മത്സരങ്ങള്‍ അടങ്ങിയ ഫൈനലില്‍ ആദ്യത്തെ എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറും മെഹ്ത നേടിയപ്പോള്‍ അശോക് കുമാറിന് വെറും റണ്ട് ഗെയിമാണ് നേടാനായത്. 66-6, 6-63, 72-65, 67-41, 67-10, 74-58, 43-52, 82-5 എന്ന സ്‌കോറിനായിരുന്നു മെഹ്തയുടെ വിജയം.
കിരീട നേട്ടത്തോടെ ഒരുപട് വര്‍ഷത്തെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് മെഹ്ത പറഞ്ഞു. വര്‍ഷങ്ങളായി ഞാനീ ദിവസം സ്വപ്‌നം കാണാറുണ്ട്. 2008ല്‍ കിരീടനേട്ടത്തിനടുത്തെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ പങ്കജ് അദ്വാനിയോടു തോറ്റു. ഈ വര്‍ഷം കിരീടം നേടാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മെഹ്ത പറഞ്ഞു.
മെഹ്തക്കും അലോക് കുമാറിനും പിന്നിലായി റയില്‍വേയുടെ നീരജ് കുമാര്‍ മൂന്നാം സ്ഥാനം നേടി. മാനുദേവ് നാലാമതും കമല്‍ ചവ്‌ല അഞ്ചാമതുമെത്തിയപ്പോള്‍ മുന്‍ ചാംപ്യന്‍ പങ്കജ് അദ്വാനിക്ക് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല