1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2017

അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ പ്രസ്ഥാനമായ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ക്രിസ്തുമസ് പുതുവത്സര ആഘോഷം വിപുലമായ പരിപാടികളോടെ സമുചിതം കൊണ്ടാടി. ഉച്ചക്ക് രണ്ട് മണിക്ക് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച പരിപാടികള്‍ തുടര്‍ന്ന് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തി സാന്ദ്രമായ, ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.കെ.സി.എ.എം ഗായക സംഘം വിശുദ്ധ ബലിയില്‍ ഭക്തി സാന്ദ്രമായി ഗാനങ്ങള്‍ ആലപിച്ചു.സമൂഹത്തില്‍ നേതൃനിരയിലേക്ക് വരുവാനാഗ്രഹിക്കുന്നവര്‍ ആത്യന്തം എളിമയോടും, സേവനസന്നദ്ധതയോടും മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്ന് റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ഉദ്‌ബോധിപ്പിച്ചു.ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിന് പ്രസിഡന്റ് ശ്രീ. ജയ്‌സന്‍ ജോബ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ.സിബി മാത്യു സ്വാഗതം ആശംസിച്ചു.റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികരായ റവ.ഫാ.ജിന്‍സന്‍ മുട്ടത്തുകുന്നല്‍, സീറോ മലങ്കര ചാപ്ലിയന്‍ റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍ തുടങ്ങിയ വൈദികരും സന്നിഹിതരായിരുന്നു. ലോകത്തിലെ സന്തോഷമല്ല, മറിച്ച് ക്രിസ്തുവിന്റെ പാതയായ ക്ലേശത്തിന്റെയും, സഹനത്തിന്റെയും പാത പിന്തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് മാത്യകയായി മുന്നേറുവാന്‍ ജിന്‍സന്‍ അച്ചന്‍ എവരേയും ആഹ്വാനം ചെയ്തു. ഇതിനിടയില്‍ കടന്ന് വന്ന സാന്താക്ലോസ് കുട്ടികള്‍ക്ക് മിഠായിയും കളിപ്പാട്ടങ്ങളും നല്കി ആടിപ്പാടി വേദിയിലെത്തി. സാന്താ കേക്ക് മുറിച്ച് വേദിയിലേവര്‍ക്കും സമ്മാനിച്ചു. അവയവദാനത്തിലൂടെ യുകെ മലയാളികളുടെ പ്രിയങ്കരനായ യുകെയിലെ ആദ്യത്തെ മലയാളി കത്തോലിക്കാ വൈദികനായ ഫാ. ജിന്‍സന് കെ.സി.എ.എം കുടുംബത്തിന്റെ അംഗീകാരം പ്രസിഡന്റ് ജയ്‌സന്‍ ജോബ് മൊമെന്റോ നല്കി ആദരിച്ചു. ശ്രീ.ടിങ്കിള്‍ ഈപ്പന്‍ നന്ദി രേഖപ്പെടുത്തി.

വിവാഹ ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മുന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ് ഗ്രേസി ജോര്‍ജ്, തോമസ് സേവ്യര്‍ മോളി തോമസ് എന്നീ ദമ്പതികളെ ഉപഹാരം നല്കി ആദരിച്ചു.ജി.സി.എസ്.സി.പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ക്രിസ്പിന്‍ ആന്റണി, അനേഖ അലക്‌സ്, ഏഞ്ചലാ സജി, ജോയല്‍ ജോസ് തുടങ്ങിയവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ കെ.സി.എ.എം കുടുംബാംഗങ്ങള്‍ ഒരു നൂലില്‍ കോര്‍ത്ത മുത്തു പോലെ അണിനിരന്നു. ജോബി, നേഹ നോയല്‍, അഭിഷേക് അലക്‌സ് എന്നിവര്‍ അവതാരകരായി തിളങ്ങി. നേറ്റിവിറ്റി പ്ലേയില്‍ മാതാവും, യൗസേപ്പും, ഉണ്ണിയേശുവും, മാലാഖമാരും, പൂജ രാജാക്കന്മാരും, ആട്ടിടയന്‍മാരും എല്ലാം നിരന്നപ്പോള്‍ അകമ്പടിയായി കരോള്‍ ഗാനങ്ങള്‍… കുഞ്ഞ് കുട്ടികള്‍ മുതല്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍, മാത്യവേദി, പിതൃവേദി തുടങ്ങി ഏവരും അണിനിരന്ന കലാപ്രകടനങ്ങള്‍ കാണികളെ മറ്റൊരു ലോകത്തിലേക്ക് എത്തിച്ചു. വളരെ നല്ല നിലവാരം പുലര്‍ത്തിയ കലാപരിപാടികള്‍ അണിയിച്ചൊരുക്കിയത് കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായ ജോര്‍ജ് മാത്യു, പ്രീതാ മിന്റോ എന്നിവരായിരുന്നു. അസോസിയേഷന്റെ സ്‌പോര്‍ട്‌സ് മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. റാഫിള്‍ ടിക്കറ്റിലെ ഒന്നാം സമ്മാനമായ സാംസങ്ങ് ടാബ് ലറ്റിന് ജെയ്‌സന്‍ മേച്ചേരി അര്‍ഹനായി.

പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ കിസ്തുമസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. കാത്തലിക് അസോസിയേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്കിയത്.കെ.സി.എ.എം ന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിജയിപ്പിച്ചതിന് എല്ലാ അംഗങ്ങള്‍ക്കും സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക,

https://goo.gl/photos/w9iTSnZQZVUPTT1fA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.