തനിക്ക് സ്‌പൈഡര്‍മാനാകാനാവില്ലെന്ന് സല്‍മാന്‍. പ്രശ്‌നം മറ്റൊന്നുമല്ല അടിവസ്ത്രമാണ്. സ്‌പൈഡര്‍മാന്‍ ധരിക്കുന്നതു പോലെ ചുവന്ന വസ്ത്രത്തിന് പുറത്ത് അടിവസ്ത്രം ധരിക്കാന്‍ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് നടന്‍ പറയുന്നത്. അമാനുഷിക പരിവേഷം നല്‍കുന്ന സിനിമകള്‍ തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും, അത്തരം സിനിമകള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കബീര്‍ ഖാന്റെ അടുത്ത ചിത്രത്തില്‍ അമാനുഷിക പരിവേഷമുള്ള ഒരു ചാരന്റെ വേഷത്തില്‍ സല്‍മാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സല്‍മാന്റെ വിശദീകരണം. താന്‍ സല്‍മാന്‍ ഖാനായി അഭിനയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാഷ്‌രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മറ്റുള്ളവരില്‍ നിന്ന് മറഞ്ഞു നില്‍ക്കാന്‍ കഴിവുള്ള ഒരു ചാരന്റെ രൂപത്തിലാണ് സല്‍മാന്‍ എത്തുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല