സ്റ്റാന്വെല്ലിലെ പ്രാര്ഥനാഗ്രൂപ്പായ സെന്റ് തോമസ് പ്രെയര്‍ ഫെല്ലോഷിപ്പിന്റെ കാരള്‍ – തിരുപ്പിറവി ആഘോഷം ഭക്തിസാന്ദ്രമായി. റവ.ഈപ്പന് എബ്രഹാം അധ്യക്ഷനായിരുന്നു. അലക്സിയായും സംഘവും അവതരിപ്പിച്ച സ്വാഗതനൃത്തം സെന്റ് തോമസ് പ്രെയര്‍ഗ്രൂപ്പിന്റെ ജൂനിയര്‍, സീനിയര്‍ കൊയര്ഗ്രൂപ്പുകളുടെ കാരള്‍ ഗാനാലാപനം എന്നിവ പരിപാടിയുടെ തുടക്കത്തില്‍തന്നെ ആത്മീയാനുഭവമായി മാറി.
വചനപ്രഘോഷകനായ ബ്രദര്‍ ഡോ.ജോ കുര്യനെ ടി.ടി.വര്‍ഗീസ് സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് ഡോ. ജോ തിരുപ്പിറവിയുടെ സന്ദേശം നല്കി. സാജന് ജേക്കബിന്റെ ക്രിസ്മസ് ഗാനത്തോടെ ആരംഭിച്ച കലാസന്ധ്യയില്‍ സോനയുടെ നേതൃത്വത്തില്‍ മദര്‍ തെരേസയെപ്പറ്റിയുള്ള സ്കിറ്റ്, ഷാലോം – ഷലോമിമാരുടെ പ്രച്ഛന്നവേഷം, സാജന് ജേക്കബും സംഘവും അവതിരിപ്പിച്ച ബോട്ട് റേസ്, ജേക്കബും കൂട്ടരും അവതരിപ്പിച്ച ഏകാങ്കം, സാന്ദ്ര, ട്രീസ, ഡോണ, ക്രിസ്റ്റി എന്നിവര്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ തുടങ്ങിയവ അരങ്ങേറി.
കണ്‍വീനറും പ്രയര്‍ ഫെല്ലോഷിപ്പിന്റെ മുഖ്യസംഘാടകനുമായ ബ്ര. സാജന് ജേക്കബ് എടത്വ നന്ദി പറഞ്ഞു. അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വിവിധ മല്‍സരങ്ങളുടെ സമ്മാനദാനവും ചടങ്ങില്‍ നടത്തി. തുടര്‍ന്ന് ക്രിസ്മസ് പപ്പായൊടൊപ്പം എല്ലാവരും ആഘോഷത്തോടെ ‘സൈലന്റ് നൈറ്റ്…’ ആടിത്തിമിര്‍ത്തു. ബ്രദര്‍ ഷാജിയുടെ പ്രാര്‍ഥനാ സ്തോത്രത്തോടെയും വിഭവസമൃദ്ധമായ ഡിന്നറോടെയും ആഘോഷം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല