1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2011

സൗത്തെന്റ് ഓണ്‍ സീ: സൗത്തെന്റ് സെന്റ് അല്‍ഫോണ്‍ സീറോ മലബാര്‍ മാസ് സെന്ററിന്റെ വാര്‍ഷിക ധ്യാനം ആഗസ്റ്റ് 12 മുതല്‍ 14 വരെ നടത്തപ്പെടുന്നു. റവ. ഫാദര്‍ മാത്യു തടത്തില്‍, ബ്രദര്‍ ജയിംസ്‌കുട്ടി ചമ്പക്കുളം എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഡിവൈന്‍ ടീമാണ് ധ്യാനം നയിക്കുന്നത്. 12ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ 8 മണിവരെയും 13ാം തിയ്യതി ഉച്ചയ്ക്കു 1.30മുതല്‍ 9 മണിവരെയും സമാപനദിവസമായ 14ാം തീയ്യതി ഉച്ചയ്ക്കു 1.30 മുതല്‍ 9 മണിവരെയുമാണ് ധ്യാനം നടക്കുന്നത്.

ധ്യാനസമയത്ത് കുമ്പസാരത്തിനും, കൗണ്‍സെലിങ്ങിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ മഹത്തായ ദൈവാനുഭവത്തിലേക്കു സൗത്തെന്റ് ഓണ്‍ സീയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ഇന്നസെന്റ് പുത്തന്‍തറയിലും സെന്റ് അല്‍ഫോണ്‍സാ മാസ് സെന്റര്‍ ട്രെസ്റ്റീസും അറിയിച്ചു. ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം. സെന്റ് അല്‍ഫോണ്‍സാ മാസ് സെന്റര്‍, സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക് ചര്‍ച്ച്, 2 മാനേഴ്‌സ് വെ, സൗത്തെന്റ് ഓണ്‍ സീ SS26PT

കൂടുതല്‍ വിവരങ്ങള്‍ക്ക് 07958773635, 07723038090

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.