അപ്പച്ചന്‍ കണ്ണന്‍ചിറ
സൗത്തെന്‍ഡ് ഓണ്‍ സീ: സെന്റ് തോമസ് കത്തോലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗത്തെന്‍ഡില്‍ നടന്നുവരുന്ന മെയ്മാസ മാതൃവണക്കമാസത്തിന്റെ സമാപനവും വി.തോമാശ്ലീഹായുടെ വെഞ്ചരിച്ച തിരുസ്വരൂപത്തിനു സ്വീകരണവും 29ാം തീയ്യതി ഞാറാഴ്ച നടത്തുന്നു.
സൗത്തെന്‍ഡിലെ സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ വൈകുന്നേരം 6.30 നു സന്ധ്യാ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു ജപമാല സമര്‍പ്പണവും തുടര്‍ന്നു മെയ്മാസ വണക്കമാസ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. തുടര്‍ന്നു ബ്രദര്‍ ടോമിയുടേയും അപ്പച്ചന്‍ കണ്ണംചിറയുടേയും നേതൃത്വത്തില്‍ സൗത്തെന്‍ഡില്‍ എത്തിക്കുന്ന മാര്‍ റജിയോസ് ഇഞ്ചനാനിയിര്‍ വെഞ്ചരിച്ച തോമാശ്ലീഹായുടെ തിരുസ്വരൂപത്തിനു സ്വീകരണവും തുടര്‍ന്നു ആരാധനയും ഉണ്ടായിരിക്കും.
സ്‌നേഹവിരുന്നോടെ സമാപിക്കുന്ന ചടങ്ങുകളിലേക്ക് സൗത്തെന്‍ഡില്‍ പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സെന്റ് തോമസ് കത്തോലിക്‌സിനെയും സാദരം ക്ഷണിക്കുന്നതായി സൗത്തെന്‍ഡ് സെന്റ് തോമസ് കത്തോലിക് സൊസൈറ്റി കണ്‍വീനര്‍ ആയ ഇമാനുവല്‍ മണി മൂളക്കാട്ടും സെല്‍വിന്‍ നെടുംപുരതും അറിയിച്ചു. വിലാസം സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക്ക് ചര്‍ച്ച് മനാസ് വെ സൗത്തെന്റ് ഓണ്‍ സീ SS26PT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല