സണ്‍ഡേ എക്‌സ്പ്രസ് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് ശേഷവും സതേണ്‍ ക്രോസ് കെയര്‍ഹോമിലെ കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നും വന്നില്ലെന്ന് റിപ്പോര്‍ട്ട്. കെയര്‍ഹോമിലെത്തുന്ന പല രോഗികള്‍ക്കും ദുരിതമാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തേ കെയര്‍ഹോമിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ശേഷം കര്‍ശന നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സോഷ്യല്‍ കെയര്‍ മിനിസ്റ്റര്‍ പോള്‍ ബെര്‍സ്‌റ്റോവ് പറഞ്ഞിരുന്നു. കെയര്‍ഹോമുകളില്‍ ദയനീയ നിലയില്‍ കഴിയുന്ന പ്രായപൂര്‍ത്തിയായവരെ രക്ഷിക്കാന്‍ വേണ്ടെ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. സതേണ്‍ ക്രോസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.
ഏതാണ്ട് 750 ഹൗസുകളിലായി 31,000 ആളുകളാണ് കഴിയുന്നത്. ലെറ്റണ്‍ ബസാര്‍ഡിലെ സതേണ്‍ ക്രോസിന്റെ ഹോമില്‍വെച്ച് ആലന്‍ സിംപ്ലര്‍ എന്നയാള്‍ മരിച്ചിരുന്നു. ആവശ്യത്തിന് പരിചരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വെസ്റ്റില്‍ വ്യക്തമായിരുന്നു. സതേണ്‍ ക്രോസിന്റെ സെന്റ്.ബേസില്‍ ഹോമിലും ഇത്തരത്തില്‍ വീഴ്ച്ചകളുണ്ടായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
പലപ്പോഴും കെയര്‍ഹോമുകളിലുള്ളവര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരുവര്‍ഷമായി കുളിക്കുകപോലും ചെയ്യാത്തവര്‍ കെയര്‍ ഹോമിലുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. സതേണ്‍ ക്രോസ് ഇപ്പോള്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ കമ്പനിയുടെ നിര്‍ദ്ദേശങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത് എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല