പെട്ടെന്ന് ഉണ്ടായ മഴയില്‍ ജെദ്ദയില്‍ വന്‍ വെള്ളപൊക്കം. റോഡുകളില്‍ മൂന്നടിയോളം വെള്ളം ഉയര്‍ന്നു. റോഡുകള്‍ പുഴയ്ക്ക് സമാനമായിരുന്നു.
മൂന്ന് മണിയ്ക്കൂറിനിടയ്ക്ക് 11.1 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. 2009 നവംബര്‍ 25 നാണ് ഇതുവരെ ഏറ്റവും വലിയ മഴ പെയ്തത്. അത് നാല് മണിയ്ക്കൂറില്‍ ഒമ്പത് സെന്റീമീറ്ററായിരുന്നു. അതിനേക്കാള്‍ ശക്തമായ മഴയായിരുന്നു ഇത്.
മഴയില്‍ ജെദ്ദയ്ക്ക് അടുത്തുള്ള ഒരു അണക്കെട്ട് പൊട്ടിയത് വെള്ളപ്പൊക്കത്തിന്റെ കെടുതി കൂട്ടാന്‍ കാരണമായി.
കാലാവസ്ഥാ വ്യതിയാനമാണ് ഈ ശക്തമായ മഴയ്ക്ക് കാരണമെന്നാണ് കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയിലെ മെറ്റീരിയോളജി വകുപ്പ് മേധാവി മന്‍സൂര്‍ അല്‍ മസ്റൂയി പറയുന്നത്. സാധാരണ മഞ്ഞ്കാലത്ത് ജെദ്ദയില്‍ 5.1 സെന്റീമീറ്റര്‍ മഴയേ പെയ്യാറുള്ളൂ. നവംബര്‍ മുതല്‍ ജനുവരി വരെയാണ് സൗദിയിലെ മഞ്ഞ് കാലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല