സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചു, ജര്‍മ്മന്‍ പ്രതിരോധ മന്ത്രി വിവാദത്തില്‍. സൗദി സന്ദര്‍ശന സമയത്ത് ഹിജാബ് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വണ്‍ ഡേര് ലെയനാണ്. ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച ലയന്‍ കറുത്ത സ്യൂട്ട് ധരിച്ച് മുടി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്തത്. ലെയന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ രംഗത്തെത്തി.
സ്ത്രീകളെ പര്ദ്ദയ്ക്കുള്ളില് തള്ളിയിടുന്നത് എന്നെ അസ്വസ്ഥയാക്കുന്നുവെന്നും എന്ത് വസ്ത്രം ധരിക്കണം എന്നതില്‍ പുരുഷനെ പോലെ സ്ത്രീയ്ക്കും അവകാശമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ലെയന് ഹിജാബ് ധരിക്കാന്‍ വിസമ്മതം അറിയിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ലയന്‍ റിയാദ് സന്ദര്‍ശിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ പിന്തുണ ലഭിച്ചെങ്കിലും ലയന്റെ നടപടി സൗദിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടുത്തിടെയാണ് റിയാദിലൂടെ പരമ്പരാഗത വേഷം ധരിക്കാതെ സഞ്ചരിച്ചുവെന്ന് ആരോപിച്ച് സൗദി അധികൃതര്‍ ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല