ഹണി റോസെന്ന പേരിന് ലേശം മധുരം കൂടിപ്പോയോ? കോളിവുഡിലെ മലായളി താരം ഹണി റോസിന് തന്നെയാണ് ഇങ്ങനെയൊരു ശങ്ക ഉടലെടുത്തിരിയ്ക്കുന്നത്. അഭിനയത്തിനും ഗ്ലാമറിനുമൊപ്പം പേരിലും കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ നടി ഒരു പേരുമാറ്റം തീരുമാനിച്ചുകഴിഞ്ഞു.
പേരില്‍ തന്നെ ഇത്തിരി മധുരമുള്ളതു കൊണ്ട് ഹണിയെ കൂടുതലായി ഗ്ലാമര്‍ കഥാപാത്രങ്ങളാണ് ലഭിച്ചിരുന്നത്. ഇതിലെ കെണി തിരിച്ചറിഞ്ഞ ഹണി ഇപ്പോള്‍ ധ്വനിയെന്നൊരു കടിച്ചാപൊട്ടാത്ത പേരാണ് സ്വീകരിച്ചിരിയ്ക്കുന്നത്. മലയാളത്തിലേക്കുള്ള രണ്ടാംവരവില്‍ പുതിയ പേര് ഗുണകരമാവുമെന്നും ഈ സുന്ദരി കരുതുന്നു. പേരിലെ ധ്വനി തനിയ്ക്ക് നല്ല കാഥാപാത്രങ്ങള്‍ സമ്മാനിയ്ക്കുമെന്നൊരു മനസ്സിലിരുപ്പും നടിയ്ക്കുണ്ട്.
തകര്‍പ്പന്‍ വിജയം നേടിയ ബ്യൂട്ടിഫുള്‍ ടീം വീണ്ടുമൊന്നിയ്ക്കുന്ന ടിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ധ്വനിയായി മാറിയ ഹണി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. തന്റെ പേര് ആകര്‍ഷകമല്ലെന്ന് സിനിമാക്കാരില്‍ പലരും ഉപദേശിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു. ജീവ നായകനായ സിങ്കം പുലിയില്‍ നായികയായി അഭിനയിച്ച ഹണി റോസിന് കോളിവുഡില്‍ സൗന്ദര്യയെന്നൊരു ചെല്ലപ്പേരുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല