ബിന്‍സു ജോണ്‍: വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളും മികച്ച കലാവിരുന്നും ആസ്വാദ്യകരമായ ഭക്ഷണവും സഹിതം അടിച്ചു പൊളി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവുമായി ഹണ്ടിംഗ്ടണിലെ മലയാളികള്‍. വന്‍ ജനപങ്കാളിത്തത്തോടും മികച്ച സംഘാടക പാടവത്വത്തോടും കൂടി ഇത്തവണ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ നടത്തിയ ഹണ്ടിംഗ്ടണ് മലയാളി കമ്മ്യൂണിറ്റി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഹണ്ടിംഗ്ടണ് പ്രീസ്റ്റ് റവ. ഫാ. നിക്കോളാസ് കിര്‍നി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.
ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പ്രാരംഭമായി നടന്ന പൊതുസമ്മേളനത്തില്‍ എച്ച്എംസി പ്രസിഡണ്ട് സാബു ജോസ് അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. നിക്കോളാസ് കിര്‍നി, ശ്രീ. സണ്ണിമോന്‍ മത്തായി, സാബു ജോസ്, മനോജ് ജോസഫ് എന്നിവര്‍ ചേര്‍ന്ന്! ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എച്ച്.എം.സി. സെക്രട്ടറി മനോജ് ജോസഫ് സ്വാഗതം ആശംസിച്ചു. റവ. ഫാ. നിക്കോളാസ് കിര്‍നി, ശ്രീ. സണ്ണിമോന്‍ മത്തായി എന്നിവര്‍ ക്രിസ്തുമസ്ന്യൂഇയര്‍ സന്ദേശം നല്കി. അസോസിയേഷന് ട്രഷറര്‍ റിജോ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.
ഹണ്ടിംഗ്ടണ് മലയാളി കമ്മ്യൂണിറ്റിയിലെ ലിഷ സാബു, ജൂലി തോമസ്, മെല്‍ബ മനോജ്, ജോവാന് സാബു, ആര്വിന് സജീവ്, മെല്ബിന് മനോജ്, ജോസ്സിന് റിജോ, ജയ്ഡന്‍ സാബു, എല്വിന് എല്‍ദോ എന്നിവര്‍ ചേര്‍ന്ന്! അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ കാണികളുടെ മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങി. സ്പാര്‍ക്കിള്‍സ് ഹണ്ടിംഗ്ടണ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍ ആയിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ആര്വിന് സജീവ്, മെല്‍ബ മനോജ്, ജോവാന് സാബു, മെല്ബിന് മനോജ് തുടങ്ങിയവര്‍ അവതരിപ്പിച്ച ഡാന്‍സുകളും കരോള്‍ ഗാനങ്ങളും പരിപാടിക്ക് മിഴിവേകി.
ചിട്ടയായ ഓര്‍ഗനൈസിംഗ് ആയിരുന്നു പരിപാടിയുടെ മറ്റൊരു സവിശേഷത. ഹണ്ടിംഗ്ടണ് മലയാളി കമ്മ്യൂണിറ്റിയുടെ രക്ഷാധികാരി മോഹനന് പി. കെ, മുന്‍ പ്രസിഡണ്ട് സജീവ് അയ്യപ്പന്, ആര്‍ട്സ് കോര്‍ഡിനേറ്റര്‍ അംജെംസ് നെറ്റോ, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ഫിജോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷന് ഭാരവാഹികളുടെ ഒറ്റക്കെട്ടായ പരിശ്രമ ഫലം ആയിരുന്നു മനോഹരമായ ഒരു ക്രിസ്തുമസ് ന്യൂഇയര്‍ സായാഹ്നം അണിയിച്ചൊരുക്കിയതിന് പിന്നില്‍. ഷേര്‍ളി എല്‍ദോയുടെ മനോഹരമായ അവതരണം പ്രോഗ്രാമുകളെ കൂടുതല്‍ മിഴിവുറ്റതാക്കി.
മാഞ്ചസ്റ്ററില്‍ നിന്നുള്ള ഡൈനാമിക് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും സ്റ്റീവനെജില്‍ നിന്നും ബെന്നിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഡിന്നറും ചേര്‍ന്നപ്പോള്‍ കാണികളുടെ മനസ്സിനൊപ്പം വയറും നിറഞ്ഞു. അടുത്ത പ്രോഗ്രാമിന് വേണ്ടിയുള്ള കാത്തിരിപ്പുമായി രാത്രി വൈകി എല്ലാവരും പിരിഞ്ഞു.
ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല