അനീഷ് ജോണ്‍: യുവജനോത്സവവേദികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രവാസിമലയാളി സമൂഹത്തില്‍ നടന്നുവരുന്ന യുക്മയുടെ കലാമേളകളിലെ ഹണ്ടിങ്ടണില്‍ നടന്ന ആറാമത് ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ശനിയാഴ്ച്ച രാവിലെ 10.30തിന്| ആരംഭിച്ച് വാശിയേറിയ മത്സരങ്ങളും സമ്മനദാനവും കഴിഞ്ഞ്| ഏവരും പിരിഞ്ഞപ്പോള്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണി കഴിഞ്ഞിരുന്നു. കനത്ത പോരാട്ടത്തിനൊടുവില്‍ മിഡ്|ലാന്റ|സ്| റീജിയണ്‍ വ്യക്തമായ മേധാവിത്വത്തോടെ തന്നെ കലാമേളയുടെ വിജയകിരീടം സ്വന്തമാക്കി. സൗത്ത്| വെസ്റ്റ്| റീജണില്‍ നിന്നുള്ള ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ (ജി.എം.എ) ഏറ്റവും കൂടുതല്‍ പോയിന്റ്| നേടുന്ന അസോസിയേഷനുള്ള ട്രോഫിയും നേടി. ഈസ്റ്റ്| ആംഗ്ലിയ റീജണിലെ ബാസില്‍ഡണില്‍ നിന്നുള്ള സ്‌നേഹ സജി, റിയാ സജിലാല്‍ എന്നിവര്‍ കലാതിലക പട്ടം പങ്കിട്ടു. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഫ്രാങ്ക്‌ളിന്‍ ഫെര്‍ണാണ്ടസ് കലാപ്രതിഭപട്ടം സ്വന്തമാക്കി.
രാവിലെ എട്ട് മണിയോടെ കൂടി കലാമേളാ വേദിയായ എം.എസ്. വിശ്വനാഥന്‍ നഗറിലേയ്ക്ക്| ആരംഭിച്ച യു.കെ മലയാളികളുടെ ഒഴുക്ക് ഏറെ വൈകാതെ പൈതൃക നഗരമായ ഹണ്ടിംഗ്ടണിലെ സെന്റ് ഐവോ സ്‌ക്കൂളിനെ കേരളത്തിലെ ഒരു സ്‌കൂള്‍ യുവജനോത്സവ വേദിപോലെയാക്കി മാറ്റി. 9 മണിയോടെ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു വ്യക്തമായ മുന്നൊരുക്കങ്ങളോടെ കലാമേള കമ്മറ്റി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതു കൊണ്ട് സംഘാടകര്‍ നിശ്ചയിച്ചിരുന്ന കൃത്യസമയത്ത് തന്നെ ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചു.
നിറഞ്ഞസദസ്സിനു മുമ്പാകെയാണ്‍ ഉത്ഘാടന സമ്മേളനം നടന്നത്|. നൂറോളം അംഗ സംഘടനകളുടെ പ്രതിനിധികള്‍, യുക്മ സ്‌നേഹികള്‍ പ്രവാസി മലയാളി യുക്മ സുഹൃത്തുക്കള്‍ കലാകാരന്‍മാര്‍ തുടങ്ങി നിരവധി പേര്‍ സാക്ഷ്യം വഹിച്ചു. യു.കെ മലയാളികളുടെ ആവേശമായ യുക്മ ദേശിയ കലാമേളവേദി അനുഗ്രഹീതമാകി മാറ്റാന്‍ യുകെ മലയാളികളുടെ വിവിധ പ്രതിനിധികള്‍ അക്ഷരാര്‍ഥത്തില്‍ വേദിയെ ആവേശത്തില്‍ എത്തിച്ചു കയ്യടികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ മുഴുവന്‍ നാഷണല്‍ റിജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ യുക്മ സംഘടന പ്രതിനിധികള്‍ റിജിയണല്‍ കമ്മിറ്റി പ്രേസിടെന്റുമാര്‍ തുടങ്ങിയവരെ വേദിയിലേക്ക് നാഷണല്‍ പി ആര്‍ ഓ അനീഷ് ജോണ്‍ ആനയിച്ചു. മരണമടഞ്ഞ യുക്മ കുടുംബാങ്ങങ്ങളെ ഓര്‍ത്തു കൊണ്ടും ഫ്രാന്‍സില്‍ അത്യാഹിതത്തില്‍ മരണപ്പെട്ട ആളുകളെ അനുഷ്മരിച്ചു കൊണ്ട് അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് മീറ്റിംഗ് ആരംഭിച്ചത്. കെറ്ററിങ്ങില്‍ നിന്നുള്ള ഐറിസ് തോമസ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു നാഷണല്‍ സെക്രടറി സജിഷ് ടോം സ്വാഗതം ആശംസിച്ചു. ”ദേശീയ കലാമേള 2015” സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ ഫ്രാന്‍സിസ് മാത്യു ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു. യുക്മ ദേശിയ കലാമേളയുടെ വേദിയില്‍ വന്നിരിക്കുന്ന മുഴുവന്‍ കലാകാരന്മാര്ക്കും വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷ പ്രസംഗം നടത്തി. കലാമേള നമ്മുടെ കലാമേള പരിഭവവും പരാതിയും മാറ്റി വെച്ച് ഒറ്റക്കെട്ടായി കലാമേള വിജയിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ദേശീയ അധ്യക്ഷന്‍ നടത്തിയ ഉത്ഘാടന പ്രസംഗം കൈയടികളോടെ സദസ്സ് ഏറ്റു വാങ്ങി. പിന്നീട് കലാമേളയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തന നിരതനായി സഹായിച്ച സുരേഷ് കുമാറിനെയും ഈസ്റ്റ് അംഗ്ലിയയുടെ നിയുക്ത പ്രസിഡന്റ് രഞ്ജിത് കുമാറിനെയും വേദിയിലേക്ക് ക്ഷണിച്ചു. സമ്മേളനത്തില്‍ വിവിധ ഭാരവാഹികള്‍ പങ്കെടുത്തു. അഡ്വ ഫ്രാന്‍സിസ് മാത്യു, മാമ്മന്‍ ഫിലിപ്പ്, സജീഷ് ടോം, ഷാജി തോമസ്, ബീന സെന്‍സ് , ബിജു തോമസ്, ആന്‍സി ജോയ് , എബ്രഹാം ജോര്‍ജ് , തോമസ് മാറാട്ടുകുളം, അനീഷ് ജോണ്‍, ടിറ്റോ തോമസ്, വര്‍ഗീസ് ജോണ്‍, ദിലീപ് മാത്യു, സിബി ജോസഫ് , സോജന്‍ ജോസഫ്, വിജി കെ പി, ബിന്‌സു ജോണ്‍, സുജു ജോസഫ്, ജയകുമാര്‍ നായര്‍ , സിജു ജോസഫ്, നഴ്‌സസ് ഫോറം പ്രസിഡന്റ് അബ്രാഹം ജോസ് , സാമ്‌സ്‌ക്കാരിക വേദി ഭാരവാഹികളായ തബി ജോസ്, ഹരീഷ് പാല, ജോയ്| അഗസ്തി എന്നിവര്‍ പങ്കെടുത്തു.
ലളിതമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം സ്‌നേഹ സജി, റിയ സജിലാല്‍, ആന്‍മേരി ജോജോ എന്നിവര്‍ പ്രധാന വേദിയില്‍ വേദിയില്‍ രംഗപൂജ അര്‍പ്പിച്ചു. തുടര്‍ന്നു നാലു വേദികളിലായി ഇടതടവില്ലാതെ വിവിധ മത്സര ഇനങ്ങള്‍ അരങ്ങേറി.
ഏറ്റവും കുടുതല്‍ പോയിന്റ് നേടി മിഡ് ലണ്ടസ് റിജിയന്‍ കലാമേള യിലെ മിന്നും താരങ്ങള ആയി മുന്‍ വര്‍ഷത്തില്‍ ലെസ്‌റെര്‍ കലാമേള യില്‍ നഷട്ട്ടമായ ഓവറ ഓള്‍ ട്രോഫി ആണ് മിഡ് ലണ്ടസ് സ്വന്തം ആക്കിയത് . സൌത്ത് വെസ്റ്റ് രിജിയനിലെ ജി എം എ ( ഗ്ലൗ സ്റ്റെര്‍ ) 80 പോയിന്റ് നേടി ഏറ്റവും കുടുതല്‍ പോയിന്റ് നേടുന്ന അസ്സോസ്സിയെഷനുള്ള ട്രോഫി സ്വന്തം ആക്കി . ഈസ്റ്റ് അംഗ്ലിയ റിജിയനിലെ ബാസില്‍ ഡാന്‍ മലയാളി അസ്സോസ്സിയേഷന്‍ 50 പോയിന്റ് നേടി രണ്ടാമതെത്തി , 48 പോയിന്റ് നേടി മിഡ് ലണ്ടസ് റിജിയനിലെ ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി മുന്നാം സ്ഥാനം നേടി . ഉച്ച കഴിഞ്ഞു വിക്ടര് ജോര്‍ജ് സ്മാരക ഫോട്ടോ ഗ്രാഫി മത്സരത്തിന്റെ സമ്മാനം വിതരണം ചെയ്തു വിക്ടര്‍ ജോര്ജിന്റെ സഹോദരന്‍ വിന്‍സെന്റ് ജോര്ജു ചടങ്ങില്‍ പങ്കെടുത്തു .യോവില്‍ നിന്നുള്ള മുന്ന എന്ന് വിളിക്കുന്ന തോംസണ്‍ പി എം ആണ് സമ്മാനം നേടിയത് . കലാമേള യുടെ ഭാഗമായി സാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക സാഹിത്യ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു . കുടാതെ പ്രശസ്ത സിനിമ താരം വിനീത് സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 2 ഉത്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് സമ്മാന വിതരണവും സാംസ്‌കാരിക സമ്മേളനവും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല