മെല്‍ബണ്‍: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന വിവാദ ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ ഹെയര്‍. ‘ദ് ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദ് ഗെയിം’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഹര്‍ഭജനടക്കമുള്ള ചില ബൗളര്‍മാരുടെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് ഹെയര്‍ എഴുതിയത്.
ഹര്‍ഭജന് പുറമെ പാക് ബൗളര്‍മാരായ ഷൊയൈബ് അക്തര്‍, മുഹമ്മദ് ഹഫീസ്, അബ്ദുള്‍ റസാഖ്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ജൊഹാന്‍ ബോത്ത എന്നിവരുടെയും ബൗളിംഗ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് ഹെയര്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നത്.
ഐ.സി.സിയുടെ എലൈറ്റ് പാനല്‍ അമ്പയറായിരുന്ന ഡയര്‍ 1992-2008 കാലങ്ങളിലായി 78 ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. മുമ്പും വിവാദപരമായ തീരുമാനങ്ങളുടെ പേരില്‍ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട് ഹെയര്‍. 2005ല്‍ ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംങ് ഡേ ടെസ്റ്റില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെതിരെ തുടര്‍ച്ചയായി നോബോള്‍ വിളിച്ചാണ് ഹെയര്‍ വിവാദനായകനായത്. കൈമടക്കി ബൗള്‍ ചെയ്തു എന്ന കാരണത്താലാണ് നോബോള്‍ വിളിച്ചതെന്നായിരുന്നു ഹെയറിന്റെ വിശദീകരണം.
ഇംഗ്ലണ്ടിനെതിരായ 2006ലെ ഓവല്‍ ടെസ്റ്റിനിടയില്‍ പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ഹെയര്‍ മാധ്യമ തലക്കെട്ടുകളില്‍ വീണ്ടും ഇടം നേടിയത്. മത്സരത്തില്‍ പാക് താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് നല്‍കാന്‍ ഹെയര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. ഇതേ തുടര്‍ന്ന് ഹെയറിനെതിരെയും പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെതിരെയും ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല