അണ്ണാ ഹസാരെയുടെ അനുകൂലികളെ തല്ലിയതിന് ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാനെതിരെ കേസ്. ഹസാരെയ്ക്ക് നടന്റെ പിന്തുണ ചോദിച്ചെത്തിയ ‘ജന്‍ രാജ്യ പാര്‍ട്ടി’ അംഗങ്ങളെ സല്‍മാന്റെ അംഗരക്ഷകര്‍ തല്ലിയ സംഭവമാണ് കേസായത്.
ബോളിവുഡില്‍ നിന്നും ബിഗ് ബിയും ഷാരൂഖും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സല്‍മാന്റെ പിന്തുകൂടി നേടാനായി അദ്ദേഹത്തെ സമീപിച്ചതായിരുന്നു അണ്ണാ അനകൂലികള്‍. സല്‍മാന്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹത്തിന് ‘അണ്ണാ തൊപ്പി’ നല്‍കുന്നതിനും അദ്ദേഹത്തിന്റെ പിന്തുണ തെളിയിക്കുന്നതിന് ഒപ്പ് ശേഖരിക്കുന്നതിനുമായി ജന്‍ രാജ്യ പാര്‍ട്ടി അംഗങ്ങള്‍ സമീപിച്ചു. കാറിനടുത്ത് എത്തിയ ഇവരെ അംഗരക്ഷകര്‍ മര്‍ദ്ദിച്ച് അവശരാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഒമേന്ദ്ര ഭരത്ത് മര്‍ദ്ദനത്തില്‍ ബോധംകെട്ട് വീഴുകയും ചെയ്തു.
ഒമേന്ദ്രയാണ് സല്‍മാനും അംഗരക്ഷകര്‍ക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അണ്ണാ അനുകൂലികള്‍ പ്രകോപനമൊന്നും നടത്തിയിട്ടില്ല എന്ന് ദൃക്‌സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. രാജ്യം മുഴുവന്‍ അണ്ണാ ഹസാരെയ്ക്ക് പിന്തുണ നല്‍കുന്ന അവസരത്തില്‍ സല്‍മാന്റെ അംഗരക്ഷകരുടെ പ്രവൃത്തി കടുത്ത വിമര്‍ശനത്തിനു കാരണമാവുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല