കാമറൂണ്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ കൗണ്‍സിലുകളും നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഹാംഷെയര്‍ കൗണ്‍സിലില്‍ 1200 പേര്‍ക്ക് തൊഴില്‍ നഷ്‌ടമാവും. ഇതിലൂടെ 55 ദശലക്ഷം പൗണ്ട് ലാഭിക്കാമെന്നാണ് കൗണ്‍സിലിന്റെ കണക്കുകൂട്ടല്‍. 2011-12 സാമ്പത്തിക വര്‍ഷംതന്നെ ഇത് നടപ്പാക്കും.
സീനിയര്‍ തലത്തിലുളള ആളുകളെ പിരിച്ചുവിടുന്നതിലൂടെ കൗണ്‍സിലിന് ഏഴ് മില്യണ്‍ പൗണ്ട് ലാഭിക്കാം. പുതിയ നിയമനങ്ങള്‍ മരവിപ്പിക്കുന്നതിലൂടെ 10 മില്യണ്‍ പൗണ്ടും കൗണ്‍സിലിന് ബാക്കിയാവും. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ 14.3 ശതമാനത്തിന്റെ കുറവാണ് ഇപ്പോഴുളളത്. ഇതേത്തുടര്‍ന്നാണ് കൗണ്‍സിലും ചെലവ് ചുരുക്കാന്തീരുമാനിച്ചത്.
കമ്മ്യൂണിക്കേഷന്‍ , ഐ ടി മേഖലകളും ചെലവ് ചുരുക്കലിന് വിധേയമാവും. കൗണ്‍സിലിന്റെ ബജറ്റ് ഫെബ്രുവരി 24നാണ് അവതരിപ്പിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല