![hacker](http://www.nrimalayalee.co.uk/wp-content/uploads/2011/01/hacker.jpg)
സൈറ്റുകള്‍ തകര്‍ക്കാനും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും മാത്രമുള്ളവരാണോ ഹാക്കര്‍മാര്‍? ഒരിക്കലുമല്ല. അവരില്‍ ഭൂരിഭാഗം പേരും സഹായ മനസ്ഥിതി ഉള്ളവരുമാണ്. ഇവര്‍ക്കിപ്പോള്‍ ഒരു സംഘടന കൂടിയുണ്ട്. മറ്റുള്ളവരെ സഹായിക്കാന്‍ മനസ്ഥിതിയുള്ള ഹാക്കര്‍മാരെ ഒന്നിപ്പിക്കുന്നത് മറ്റാരുമല്ല. ഇത് ഐടി ഭീമന്‍മാരായ ഗൂഗിളും യാഹൂവും മൈക്രോസോഫ്റ്റും ചേര്‍ന്നാണ് ഇവരെ ഒന്നിപ്പിക്കുന്നത്. റാന്‍ഡം ഹാക്ക്‌സ് ഓഫ് കൈന്‍ഡ്‌നസ്സ് (RHoK) എന്നാണ് ഈ കൂട്ടായ്മയുടെ പേര്.
ബ്രസീലും ഓസ്ട്രേലിയയും വെള്ളപ്പൊക്ക ദുരിതത്തില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ ഹാക്കര്‍മാരുടെ പുതിയ കൂട്ടായ്മയായ റാന്‍ഡം ഹാക്ക്‌സ് ഓഫ് കൈന്‍ഡ്‌നസ്സ് സഹായത്തിന് എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അപകടത്തില്‍പ്പെടുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, ഇന്റെര്‍നെറ്റ് എന്നിവ വഴി ഹാക്കര്‍മാര്‍ക്ക് സന്ദേശം അയക്കാം. 24 മണിക്കൂറിനുള്ളില്‍ സഹായം റെഡി.
വിക്കീലിക്സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹാക്കര്‍മാര്‍ രംഗത്തുണ്ടായിരുന്നു. പ്രധാനപ്പെട്ട പല സൈറ്റുകളും തകര്‍ത്താണ് ഇവര്‍ പ്രതിഷേധിച്ചത്. ഇതിനുള്ള പ്രതികാരമെന്നോണമാണ് ഗൂഗിളുള്‍പ്പെടെയുള്ളവര്‍ പുതിയ പദ്ധതിക്ക് ഈ പേര് സമ്മാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല