അപ്പച്ചന് കണ്ണഞ്ചിറ
ഹാര്‍ളോ മലയാളി അസോസിയേഷന്റെ പ്രഥമ ക്രിസ്മസ് നവവല്രാഘോഷ പരിപാടികളുടെ ഉദ്ഘാടനവും പ്രവര്‍ത്തനോദ്ഘാടനവും ഹാര്‍ളോ എംപി റോബര്‍ട്ട് ഹാല്‍ഫണ്‍ നിര്‍വ്വഹിച്ചു. സംഘടനയുടെ ഭാവിപരിപാടികള്‍ക്കുള്ള എല്ലാ സഹകരണവും അദ്ദേഹം ചടങ്ങില്‍ വാഗ്ദാനം ചെയ്തു.
യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സംഘടനകള്കൊണ്ടുള്ള പ്രയോജനത്തെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. എച്ച്.എം.എ പ്രസിഡന്റ് ജോസഫ് എബ്രഹാം, സെക്രട്ടറി പി.വി.കാര്ത്തികേയന് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഫാമിലി ഫണ്‍ പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി. തോമസ് തുണ്ടിയിലിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ നിയന്ത്രിച്ചത് ഹാര്ളോയിലെ കുട്ടികള്‍ തന്നെയായിരുന്നുവെന്നത് പരിപാടികള്‍ക്കു മാറ്റുകൂട്ടി.
ക്രിസ്മസ് ട്രീ- കാരള്‍ ഗാന മല്‍സര വിജയികള്‍ക്ക് യുക്മ പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കേരള വോയ്സിന്റെ സംഗീതനിശയും അരങ്ങേറി. ഡിന്നറിനു ശേഷം ജോയിന്റെ സെക്രട്ടരി മധു പുല്ലാടന്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല