സ്വന്തം ലേഖകന്‍: ഹീത്രൂ വിമാനത്താവളത്തിലേക്ക് കാറോടിച്ചു പോയ കാസര്‍ഗോഡ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് കളനാട് സ്വദേശി ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക് വിമാനത്താവളത്തിനു സമീപത്തുവച്ചാണ് ഭാസ്‌കരന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
വിമാനത്താവളം എത്തുന്നതു തൊട്ടുമുമ്പ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭാസ്‌കരന്റെ കാര്‍ ടെര്‍മിനല്‍ അഞ്ചിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ഭാസ്‌കരനെ അടുത്തുള്ള വില്ലിംഗ്ടണ്‍ ആശുപത്രിയില്‍ എത്തിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി മരണം സംഭവിക്കുകയായിരുന്നു.
45 വര്‍ഷമായി യുകെ മലയാളിയായ ഭാസ്‌കരന്‍ ചെല്‍സി നിവാസിയാണ്. ചില യാത്രക്കാരെ കൂട്ടിക്കൊണ്ടു വരുന്നതിനാണ് അദ്ദേഹം ഹീത്രുവില്‍ എത്തിയത്. അപകടം വിവരം അറിഞ്ഞയുടന്‍ മക്കള്‍ ആശുപത്രിയില്‍ എത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് അടുപ്പമുള്ളവര്‍ അറിയിച്ചു. സുലോചനയാണ് ഭാര്യ. ചന്ദ്രന്‍, ഷീജ, പ്രമോദ്, രേഷ്മ എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല