മുംബൈ: മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഡ്രീം പ്രൊജക്ട് ഹീറോയിനില്‍ ഐശ്വര്യയ്ക്ക് പകരമാകാന്‍ ബോളിവുഡ് സുന്ദരി കരീന സമ്മതം മൂളി. ഇതോടെ ഐശ്വര്യ ഗര്‍ഭവാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് മുടങ്ങിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനോലോചിക്കുന്ന ചിത്രത്തില്‍ ഐശ്വര്യയെയാരുന്നു നായികയായി പരിഗണിച്ചത്. എന്നാല്‍ ആഷ് ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ചിത്രത്തില്‍ ആരെ നായികയാക്കുമെന്നായി സംവിധായകന്റെ ചിന്ത. ഗര്‍ഭിണിയാണെങ്കിലും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ആഷ് അറിയിച്ചിരുന്നു. എന്നാല്‍ ഒരു ഗര്‍ഭിണിയെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കാനുള്ള ധൈര്യം മധുറിന് ഉണ്ടായിരുന്നില്ല.
പ്രിയങ്ക ചോപ്രയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഭാഗ്യം തുണച്ചത് കരീനയെയാണ്.
ചിത്രത്തെക്കുറിച്ച് സംസാരിക്കാനായി യു.ടി.വി സി.ഇ.ഒ സിദ്ധാര്‍ത്ഥ് കപൂറും, ഹീറോയിനീന്റെ തിരക്കഥാ കൃത്ത് നിരഞ്ജന്‍ അയ്യങ്കറും ഹൈദരാബാദിലേക്ക് പോയിരുന്നു. റാമോജി റാവു ഫിലിംസിറ്റിയില്‍ ഷൂട്ടിംങ് തിരക്കിലായിരുന്ന കാമുകന്‍ സെയ്ഫ് അലിഖാനൊപ്പമായിരുന്നു കത്രീന. എന്തായാലും നിര്‍മ്മാതാവിന്റെയും തിരക്കഥാ കൃത്തിയും യാത്ര വെറുതെയായില്ല. ചിത്രത്തില്‍ അഭിനയിക്കാമെന്ന് നടി സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ കരീന ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌മോക്കിംങ്, ഡ്രിങ്കിംങ് സീനുകള്‍ ചെയ്യാന്‍ നടി സമ്മതിച്ചിട്ടുണ്ട്. പക്ഷെ അര്‍ജുന്‍ രാംപാലുമായുള്ള സെക്‌സി സീനുകള്‍ ഒഴിവാക്കണമെന്ന് നടി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരക്കഥയില്‍ മാറ്റംവരുത്തുന്നത് മധുറിനെ ബോധ്യപ്പെടുത്തുക എന്നത് വെല്ലുവിളിയാണെങ്കിലും കരീനയുടെ നിബന്ധന തിരക്കഥാ കൃത്തും, നിര്‍മ്മാതാവും അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മധുര്‍ തയ്യാറായിട്ടില്ല. എങ്കിലും അയ്യങ്കറിന് കരീനയുമായി അടുത്ത ബന്ധമുള്ളതിനാല്‍ ചിത്രീകരണത്തിനിടെ കരീനയെപറഞ്ഞ് മനസിലാക്കാമെന്ന നിലപാടിലാണ് അണിയറപ്രവര്‍ത്തകരെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല