കെയ്‌റോ:പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ ഭാര്യ സൂസന്‍ മുബാറക്കിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
സൂസനെതിരായ അഴിമതി ആരോപണങ്ങളില്‍ ചോദ്യം ചെയ്യുന്നതിനായാണ് അവരെ കസ്റ്റഡിയിലെടുത്തത്. 15 ദിവസത്തേക്കാണു തടങ്കല്‍ കാലാവധി. ഇവരെ കെയ്‌റോയിലെ തടവറയിലായിരിക്കും പാര്‍പ്പിക്കുകയെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത സൂസനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധികാരത്തിലിരിക്കെ അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നതാണു മുബാറക്കിനും ഭാര്യക്കും എതിരായ ആരോപണം.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു ഫെബ്രുവരിയില്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മുബാറക്കിനെയും 20ലധികം മന്ത്രിമാരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹവും ഇപ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ചികിത്സയിലാണ്.
കെയ്‌റോയിലെ പട്ടാള ആശുപത്രിയില്‍ കഴിയുന്ന മുബാറക്കിന് മേല്‍ കൊലപാതകക്കുറ്റമുള്‍പ്പെടെ നിരവധി കേസുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല