ലണ്ടന്‍: ഹൃദയാഘാതം ഭയന്ന് കഴിയുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ നിങ്ങളുടെ ഹൃദയത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഹൃദയം തന്നെ പരിഹരിക്കും. ഇത് വെറുതെ പറയുന്നതല്ല. നിങ്ങള്‍ കഴിക്കുന്ന ഒരു ഗുളിക ഹൃദയത്തിന്റെ ഈ കഴിവ് വര്‍ധിപ്പിക്കുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം.
ഹൃദയത്തിനുണ്ടാവുന്ന കേടുപാടുകള്‍ സ്വയം തീര്‍ക്കാനുള്ള കഴിവ് ഹൃദയത്തിനുണ്ടെന്ന് ശാസ്ത്രജ്ഞര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഒരു ഗുളിക ന്ല്‍കിയാല്‍ മാത്രം മതി. മസില്‍സും രക്തക്കുഴലുകളുമായി മാറുന്ന കോശങ്ങള്‍ ഹൃദയത്തിന് സംരക്ഷണം നല്‍കും. എന്നാല്‍ പ്രായം ചെല്ലുന്തോറും ഈ ഹാര്‍ട്ട് മസിലുകളുടെ പ്രവര്‍ത്തനം കുറയ്ക്കും. മുതിര്‍ന്നവരില്‍ ഈ കോശങ്ങള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തൈമോസിന്‍ തന്‍മാത്രകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹായത്തോടെ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് എലികളില്‍ പുതിയ ഹാര്‍ട്ട് മസിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ ഈ എലിയുടെ ഹാര്‍ട്ട്മസിലിന് 25% പുരോഗതിയുണ്ടായതായി നാച്വര്‍ ജേര്‍ണലില്‍പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ മസിലുകളെയും ഈ മരുന്നിന് വളര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
മനുഷ്യന്റെ ഹാര്‍ട്ട്മസിലിന് 10% വളര്‍ച്ച ഉണ്ടായാല്‍ തന്നെ അത് 750,000 ഹൃദ്രോഗികളുടെ ഹൃദയാഘാതത്തില്‍ നിന്നും സംരക്ഷിക്കും. ജീവിതത്തിന്റെ സുരക്ഷ കുറയ്ക്കുന്ന പ്രധാന പ്രശ്‌നമാണ് ഹൃദയാഘാതമെന്നും അത് പരിഹരിക്കാന്‍ കഴിഞ്ഞാല്‍ അത് വന്‍ നേട്ടമായിരിക്കുമെന്നും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ കാര്‍ഡിയോളജിസ്റ്റ് പ്രഫസര്‍ പീറ്റര്‍ വീസ്‌ബേര്‍ഗ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല