ബോബന്‍ സെബാസ്റ്റ്യന്‍: ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന്‍ കരുണ തേടുന്നു. ഈ ക്രിസ്മസ് കാലത്ത് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം. ആലപ്പുഴ ജില്ലയില്‍ എരുപുന്ന പഞ്ചായത്തില്‍ എരുമല്ലുരിലുള്ള ലളിത കൃഷ്ണനാണ് ഹൃദയ ശസ്ത്രക്രിയയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നത്. ലളിതമ്മയുടെ ഹൃദയത്തിന് 4 ബ്ലോക്കുകളാണുള്ളത്. അതില്‍ 3 ബ്ലോക്കുകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇനിയും ഒരു ബ്ലോക്ക് കൂടിയുണ്ട്. അത് നീക്കം ചെയ്യണമെങ്കില്‍ ഒരു ഓപ്പറേഷന്‍ കൂടി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഓപ്പറേഷന് തന്നെ 4 ലക്ഷം രൂപയോളം ചിലവായി. ഇനിയുള്ള ഓപ്പറേഷന് എങ്ങനെ തുക കണ്ടെത്താനാവുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ലളിത കൃഷ്ണന്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ചു പോയ ലളിത കൃഷ്ണന്‍ 3 പെണ്‍കുട്ടികളോടൊപ്പം ആകെയുള്ള 3 സെന്റു സ്ഥലത്തുള്ള കുടിലിലാണ് കഴിയുന്നത്. സ്വന്തമായി ഉള്ള വീടും ചികിത്സയുടെ ആവശ്യം മൂലം പണയത്തിലാണ്. കഴിഞ്ഞ ഓപ്പറേഷന്‍ നടത്തിയത് നാട്ടുകരോടും വീട്ടുകാരോടും കടം വാങ്ങിയാണ്.
ചെമ്മീന്‍ തല്ലുന്നതില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ലളിതയുടെ അസുഖം കാരണം ഉള്ള ജോലിക്കും കൂടി പോകുവാന്‍ സാധിക്കുന്നില്ല. ക്രിസ്മസ് അഘോഷിക്കുന്ന ഈ വേളയില്‍ നമ്മള്‍ അടിച്ചു പൊളിച്ചു കളയുന്ന തുകയില്‍ ഒരു ചെറിയ തുക ഈ സഹോദരിക്ക് നല്കുവാന്‍ നമ്മള്‍ തയ്യാറാകുകയാണെങ്കില്‍ അത് ഈ ക്രിസ്മസ് കാലത്ത് നമ്മള്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന വലിയ ഒരു പുണ്യ പ്രവര്‍ത്തിയായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. അത് ലളിത കൃഷ്ണന് വലിയ ഒരു ആശ്വാസവുമായിരിക്കും. ഈ കുടുംബത്തെ സാമ്പത്തികകമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ ഡിസംബര്‍ 29ന് മുന്‍പായി വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: http://www.wokingkarunya.co.uk/
https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല