1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2011

ചിക്കാഗോ: മുംബൈ ആക്രമണക്കേസില്‍ അറസ്റ്റിലായി ചിക്കാഗോയില്‍ വിചാരണ നേരിടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ചിക്കാഗോയില്‍ നടക്കുന്ന വിചാരണക്കിടെയാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവ് സയ്യിദ് സലീം ഗിലാനി മരണാനന്തരച്ചടങ്ങുകളില്‍ പാക് പ്രധാനമന്ത്രി ഗിലാനി പങ്കെടുത്തിരുന്നുവെന്നാണ് അധികൃതര്‍ക്ക് മൊഴി നല്‍കിയത്. പിതാവിന്റെ മരണത്തില്‍ ഗിലാനി അനുശോചനം അറിയിച്ചിരുന്നതായും ഹെഡ്‌ലി മൊഴി നല്‍കി.

കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു സയ്യിദ് സലിം ഗിലാനി മരിച്ചത്. റേഡിയോ പാക്കിസ്ഥാന്റെ മുന്‍ ഡയറക്ടര്‍ ജനറലായിരുന്നു അദ്ദേഹം. വാഷിംഗ്ടണ്‍ ഡി.സിയിലെ പാക് എംബസി കാര്യാലയത്തിലായിരുന്നു ഹെഡ്‌ലിയുടെ പിതാവ് ജോലിചെയ്തിരുന്നത്.

എന്നാല്‍ വാര്‍ത്ത അസംബന്ധമാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.