മുംബൈ: ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇന്ത്യയെ യു.എസ് അനുവദിച്ചേക്കും. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് യു.എസിലെത്തി ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യണമെങ്കില്‍ അനുമതി നല്‍കുമെന്നും ടോണര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളായ ഹെഡ്ലിയുടേയും അദ്ദേഹത്തിന്റെ സുഹൃത്ത് റാണയുടേയും വിചാരണ ചിക്കാഗോ കോടതിയില്‍ പൂര്‍ത്തിയായി. മുംബൈ ആക്രമണവും മറ്റ് തീവ്രവാദ പദ്ധതികളും ഉള്‍പ്പെടെ 12 കുറ്റങ്ങളാണ് ഹെഡ്ലിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല