ജിജോ അരയത്ത്: ഹേവാര്‍ഡ്ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ലബ്ബിന്റെ (FFC ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് , ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30 മുതല്‍ ഹേവാര്‍ഡ്സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളിഹാളില്‍ വച്ച് നടത്തപ്പെടും. ക്ലബ്ബ് സെക്രട്ടറി അരുണ്‍ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാക്ക് സ്വീകരണമൊരുക്കും. പിന്നീട് ക്ലബ്ബ് പ്രസിഡന്റ് ജിജോ അരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മേയര്‍ സുജന്‍ വിക്രമാരാച്ചി ഉദ്ഘാടനം ചെയ്യും.
നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും, മുന്‍കാല ഭരണസമിതിയെ പ്രതിനിധീകരിച്ച് അദ്ധ്യക്ഷന്മാരായ ജോഷി കുര്യാക്കോസ്, ബിജു പോത്താനിക്കാട്, ബിജു സെബാസ്റ്റ്യന്‍ തുടങ്ങിയവരും ക്ലബ്ബ് വൈസ് പ്രസിഡന്‍ഡ് ലോര്‍ഡ്സണ്‍, ട്രഷറര്‍ അനില്‍ ശിവന്, ക്ലബ്ബ് കമ്മിറ്റിയംഗങ്ങളായ ഹരികുമാര്‍ ഗോപാലന് നായര്‍ , സിജോയി സെബാസ്റ്റ്യന്‍, ജോഷി പനമ്പേല് തുടങ്ങിയവരും മുന്‍കാല ഭാരവാഹികളും വേദിയില്‍ സന്നിഹിതരാവും. കുളച്ചല്‍ നഗരസഭാ കൗണ്‍സിലര്‍ ഫിലോയി മേരി ക്രിസ്മസ് സന്ദേശം നല്‍കും.
കുട്ടികള്‍ അവതരിപ്പിക്കുന്ന ബൈബിള്‍ ദൃശ്യാവതരണത്തോടെ പരിപാടികളാരംഭിക്കും. പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും ക്ലാസിക്കല്‍ സിനിമാറ്റിക്ക് ഡാന്‍സുകള്‍, കാന്‍ഡില്‍ ഡാന്‍സ്, നാടകം, സാരംഗി ഓര്‍ക്കസ്ട്ര ഡെര്‍ബി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ആഘോഷപരിപാടികള്‍ മിഴിവുറ്റതാക്കും.
പരിപാടികള്‍ക്ക് ക്ലബ്ബ് ഭാരവാഹികളായ സദാനന്ദന് ദിവാകരന്, ഷൈന്‍ ജോസഫ്, ബേസില്‍ ബേബി, രാജു ലൂക്കോസ്, സണ്ണി ലൂക്കാ ഇടത്തില്‍, സജി ജോണ്‍, സാബു ജോണ്‍, വര്‍ഗീസ് ഇട്ടാര്, ഷിബു മാത്യു, അജിത്, ജിജോ ആന്‍ഡ്രൂസ്, വര്‍ഗീസ് പുളിയാംമാക്കല്, ഗംഗാപ്രസാദ് സി.ജി, എബ്രഹാം ജേക്കബ് തരകന്, ഉണ്ണി പറമ്പില്‍, നിക്സണ്, ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പൊതുസമ്മേളനത്തില്‍ രാജു ലൂക്കോസ് സ്വാഗതവും സ്വാതി സദാനന്ദന് കൃതഞ്ജതയും രേഖപ്പെടുത്തും. മാത്യൂസ് ബിജു, ജോണ്‍ സജി, ഐറിന് ജോഷി തുടങ്ങിയവര്‍ വേദിയില്‍ അവതാരകരായെത്തും. മുസരീസ് ഹോട്ടല്‍, ഇല്‍ഫോര്‍ഡ് ഒരുക്കുന്ന ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല