ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (എച്ച് എം എ) യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ 29 ന് വൈകുന്നേരം 4 മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് ഹാളില്‍ വച്ച് നടക്കും. 4 മണിക്ക് ക്ലബ്ബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മട്ടമന, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജിത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരാകും.
തുടര്‍ന്ന് വിഷുക്കണി ദര്‍ശിച്ചു കൊണ്ടും കുട്ടികളുടെ ബൈബിള്‍ ദൃശ്യാവതരണത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. പിന്നീട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സുകള്‍, കോമഡി സ്‌കിറ്റുകള്‍, ജെന്റില്‍മാന്‍ സോങ്ങ്, മുതിര്‍ന്ന വനിതകളുടെ കിച്ചന്‍ മ്യൂസിക് തുടങ്ങിയ ആഘോഷപരിപാടികള്‍ വര്‍ണ്ണപകിട്ടേകും. പരിപാടികള്‍ക്ക് ജിജോ അരയത്ത് സ്വാഗതവും സെബാസ്റ്റ്യന്‍ ജോണ്‍ കൃതജ്ഞതയും പറയും. ക്ലബ്ബ് രക്ഷാധികാരി കോര വര്‍ഗീസ് മട്ടമന ഈസ്റ്റര്‍ വിഷു സന്ദേശം നല്‍കും. വൈകീട്ട് ഫുഡ് കമ്മിറ്റി ഒരുക്കുന്ന വിഭവസമൃദ്ധമായ ഡിന്നറും തുടര്‍ന്ന് യുകെയിലെ പ്രശസ്ത ഓര്‍ക്കസ്ട്ര ടീമായ മെലഡി ബീറ്റ്‌സ് ആന്റോ ജേക്കബിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഗാനമേളയും ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകും.
ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സെബാസ്റ്റ്യന്‍ ജോണിന്റെ നേതൃത്വത്തില്‍ ജിമ്മി പോള്‍, ജിമ്മി അഗസ്റ്റിന്‍, മാത്യൂസ്, ഡിനി ആന്റോ, ബിന്ദുമോള്‍ ജോസഫ്, ഡിമ്പിള്‍ ബേസില്‍, സില് ജിമ്മി, കൃപാ കോര എന്നിവരുടെ പ്രോഗ്രാം കമ്മിറ്റിയും ബാബു മാത്യുവിന്റെ നേതൃത്വത്തില്‍ സജി ജോണ്‍, ബെനേഷ് കേശവന്‍, ബേസില്‍ ബേബി, ടിറ്റോ ജോസ്, ഷാബു കുര്യന്‍, ലിജേഷ് കെ കുട്ടി, ലതിക സൈമണ്‍, സാലി ജോയി എന്നിവരുടെ ഫുഡ്കമ്മിറ്റിയും ജോഷി ജേക്കബിന്റെ നേതൃത്വത്തില്‍ മാത്യൂസ് ജോയി, ദിനേശ് ഡേവിസ്, ഗംഗ പ്രസാദ് സിജി, ജെമ്മു കുര്യന്‍, മാത്യൂസ് ബിജു, ലൂക്കോസ് രാജു, ദില്‍ഷ, ബിജി സിബി, സിലു ജിമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പോര്‍ട്‌സ് ഡെക്കറേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നു.
ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന വാശിയേറിയ ചീട്ടുകളി മത്സരത്തില്‍ ലേലം വിഭാഗത്തില്‍ മാത്യു – ബാബു മാത്യു ടീം ഒന്നാം സ്ഥാനവും റമ്മി കളി മത്സരത്തില്‍ ബിനോയി ഒന്നാം സ്ഥാനവും ബിജു പോത്തിനിക്കാട് രണ്ടാം സ്ഥാനവും കാരംസ് കളി മത്സരത്തില്‍ ബേസില്‍ ജോസഫ് ടീം ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് ഈസ്റ്റര്‍ വിഷു ആഘോഷപരിപാടികളില്‍ വച്ച് സമ്മാനം വിതരണം ചെയ്യപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല