ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് ഏപ്രില്‍ 9ാം തിയതി ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ആരംഭിയ്ക്കും.ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും നൃത്തനൃത്യങ്ങള്‍,കോമഡി സ്‌കിറ്റ്,തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷം വര്‍ണ ശബളമാക്കും.തുടര്‍ന്ന് യുകെയിലെ അനുഗ്രഹീത കലാകാരന്‍ നോബിളിന്റെ നേതൃത്വത്തില്‍ ഗ്രേയ്‌സ് മെലഡീസ് ഹാംഷെയര്‍ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാകുന്നതാണ്.ഡിന്നറോടു കൂടി ആഘോഷപരിപാടികള്‍ അവസാനിക്കും.പരിപാടികള്‍ക്ക് ക്ലബ് സെക്രട്ടറി സാബു ജോണ്‍,വൈസ് പ്രസിഡന്റ് ഡിമ്പില്‍ ബേസില്‍,ട്രഷറര്‍ മിനി വര്‍ഗീസ്,എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സണ്ണി ലൂക്കാ ഇടത്തില്‍,സജി ജോണ്‍,മിനി സജി,ആര്‍ട്ട്‌സ് സ്‌പോര്‍ട്‌സ് സെക്രട്ടറി ആഷിഷ് ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല