വാര്‍ധക്യത്തിലെത്തിയവര്‍ക്ക് പലപ്പോഴും വേണ്ട പരിഗണന ലഭിക്കാതെ പോകുന്നുണ്ടെന്ന് ഈക്വാളിറ്റി ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവരുടെ മാനുഷികമൂല്യങ്ങള്‍ പലപ്പോഴും സംരക്ഷിക്കപ്പെടാതെ പോകുന്നുണ്ട്. വിഷമിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ ചുറ്റിലും നോക്കിയാല്‍ കാണാനാകും. വിശ്രമജീവിതം നയിക്കുന്ന പ്രായം ചെന്നവരെ കുളിപ്പിക്കാനോ ശരിയായ രീതിയില്‍ ഭക്ഷണവും വെള്ളവും നല്‍കാനോ ആരും തയ്യാറാവുന്നില്ല. ഇതിനായി കമ്മീഷന്‍ നടത്തിയ പഠനത്തില്‍ ഗുരുതരമായ പല പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഈ മേഖലയില്‍ കടന്നുവരുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ 32 വിവിധ സംരക്ഷകരാണ് തനിക്കുള്ളതെന്ന് ഒരു സ്ത്രീ വ്യക്തമാക്കിയിരുന്നു.മാത്രമല്ല, പ്രായംചെന്നവരില്‍ പലരും വൃത്തിയില്ലാത്ത ചെളി നിറഞ്ഞ കിടക്കയിലാണ് കിടക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
അലക്കി വൃത്തിയുള്ള വസ്ത്രം അവര്‍ ധരിച്ചിട്ടും ഒത്തിരിനാളായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം തുറന്നുപറയാന്‍ പലരും മടിക്കുന്നു. തുറന്നുപറയുന്നതിലൂടെയുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവാമിത് എന്നാണ് കമ്മീഷന്റെ നിഗമനം.
ചില അവസരങ്ങളില്‍ 15 മിനിറ്റാണ് ഹോം കെയര്‍ സന്ദര്‍ശനത്തിനെടുക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റിക്കൊടുക്കാതെയാണ് സ്റ്റാഫുകള്‍ ഇവിടെ നിന്നും തിരിച്ചുപോരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രായംചെന്നവരുടെ ശുചിത്വകാര്യത്തില്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വാര്‍ധക്യത്തിലെത്തിയവരില്‍ പലരും കടുത്ത മാനസികസംഘര്‍ഷവും നിരാശാബോധവും മനസ്സില്‍ കൊണ്ടുനടക്കുന്നവരായിരിക്കും. മറ്റു ചിലര്‍ വൈകിട്ട് 5 മണിയോടുകൂടി കിടന്നാല്‍ പിറ്റെ ദിവസം രാവിലെ 10 മണിയ്ക്കാണ് എഴുന്നേല്‍ക്കുന്നത്. ഈ 17 മണിക്കൂറിനുള്ളില്‍ അവരെ ചെന്നു നോക്കാനോ എഴുന്നേല്‍പിക്കാനോ ആരും ശ്രദ്ധിക്കാറില്ലെന്നും കമ്മീഷന്‍ പറയുന്നു.
തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന അവഗണനയോര്‍ത്ത് പലരും ഹോം കെയര്‍ സംവിധാനത്തെക്കുറിച്ച് പരാതിപ്പെടാത്തത് ഈ നിയമത്തിന്റെ ലംഘനത്തിന് വഴിയൊരുക്കുന്നുണ്ട്. തങ്ങള്‍ക്ക് പരാതി നല്‍കുന്നതിനെക്കുറിച്ചറിയില്ലെന്നും പരാതിപ്പെട്ടാല്‍ അതിനെത്തുടര്‍ന്ന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ബോധ്യമുണ്ടെന്നും തെളിവെടുപ്പിനായി ഹാജരാക്കപ്പെട്ട അഞ്ചില്‍ ഒരു ശതമാനം വരുന്നവര്‍ പറഞ്ഞു. കമ്മീഷന്‍ നടത്തിയ പഠനത്തെ കെയര്‍ സര്‍വീസ് മിനിസ്റ്റര്‍ പോള്‍ ബര്‍സ്‌റ്റോവ് സ്വാഗതം ചെയ്തു. ഹോം കെയര്‍ സംവിധാനത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ഈ പഠനങ്ങള്‍ സഹായകമാണെന്നും പോള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല