ഹോര്‍ഷം: റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷം നടത്തുന്ന അവധികാല മലയാളം ക്ലാസുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ തുടങ്ങി. ശ്രീമതി പ്രസന്ന ടീച്ചര്‍, ശ്രീ അനില്‍ മള്ളിയൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 1മണിവരെയാണ് ക്ലാസുകള്‍ നടത്തുന്നത്.
തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നത് അപമാനകരമെന്ന് കരുതുന്ന മലയാളി സമൂഹത്തിന് റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷം നടത്തുന്ന ഈ പരിപാടി ഒരു മാതൃക ആകട്ടെ എന്ന് മലയാളം ക്ലാസ് ഉദ്ഘാടനം ചെയ്തശേഷം ശ്രീമതി പ്രസന്ന ടീച്ചര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല