ലണ്ടന്‍: ലണ്ടനില്‍ വര്‍ഷാരംഭത്തില്‍ ഹൗസിംങ് മാര്‍ക്കറ്റുകളില്‍ ഇടിവ് കാണുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 0.1 ശതമാനത്തില്‍ നിന്ന് തുടങ്ങിയ ഹൗസിങ്മാര്‍ക്കറ്റ് പിന്നീട് ഇടിയുകയായിരുന്നു. 7മാസത്തിനടയ്ക്ക് ഇത് അഞ്ചാമത്തെ തവണയാണ് വസ്തുവില കുറയുന്നത്.
കഴിഞ്ഞ ഡിസംബറിലെ .02 ശതമാനമാണ് കുറവാണുണ്ടായതെന്ന് ലാന്റ് രജിസ്ട്രി കമ്മീഷന്‍ രേഖപ്പെടുത്തുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന വിനിമയസ്ഥിതി കണക്കിലെടുത്താല്‍ ഹൗസിങ്മാര്‍ക്കറ്റ് മുഖഛായ പ്രവചിക്കാന്‍ കഴിയാത്തതാണെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനുപുറമേ 2011വരെ ഈ വില തന്നെ തുടരാനോ ഇതിനെക്കാള്‍ കുറയാനോ ഉള്ള സാധ്യത ഉണ്ടെന്നും അവര്‍ പറയുന്നു.
പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ റോബേര്‍ട്ട ഗാര്‍ഡനറിന്റെ അഭിപ്രായം ഇതാണ് ‘ജനുവരിയിലെ വിവരങ്ങള്‍ മന്ദമായ മാര്‍ക്കറ്റിന്റെ ചെറിയൊരു സൂചനമാത്രമേ നല്‍കുന്നുള്ളൂ. ഇതിന്റെ ശരിയായ കാര്യം വരുന്ന വേനല്‍ക്കാലത്തോടെ ബോധ്യമാകും.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല