മട്ടന്നൂര്‍:മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരംനേടിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന മലയാള ചിത്രം ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു.
ദേശീയ പുരസ്‌കാരത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സിനിമയുടെ കേന്ദ്രസ്ഥാനമായ മുംബൈയില്‍നിന്ന് റീമേക്കിനുള്ള ക്ഷണം സംവിധായകന്‍ സലിം അഹമ്മദിനെ തേടിയെത്തിയത്. ജൂണ്‍ ആദ്യം മുംബൈയില്‍നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷമേ തന്റെ കന്നിച്ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച നടനുള്‍പ്പടെയുള്ള നാലു പുരസ്‌കാരങ്ങള്‍നേടിയ ചിത്രമാണ് ആദാമിന്റെ മകന്‍ അബു. പ്രാരാബ്ധങ്ങള്‍ക്കു മുന്നില്‍ ജീവിതംകൊണ്ട് ജയിച്ചുകയറിയ സാധുവായ അബുവിന്റെയും ഭാര്യ ഐശുമ്മയുടെയും കഥപറയുന്ന സിനിമ അതിമഹത്തായൊരു സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞതും ചിത്രത്തിലെ നായിക സറീന വഹാബിന്റെ ഇടപെടലും ബോളിവുഡില്‍ അവസരത്തിന് കാരണമായെന്നാണ് സൂചന.
സലിം അഹമ്മദ് തന്നെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച ഈ ചിത്രം ബോളിവുഡിലേക്കെത്തിയാല്‍ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതൊരു മുതല്‍ക്കൂട്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല