‘ഉള്ളടക്കം’, ‘പവിത്രം’, ‘അങ്കിള്‍ബണ്‍’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച പി. ബാലചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തില്‍ പത്മപ്രിയ നായികയാവുന്നു. നാട്ടിന്‍പുറത്തിന്റെ പ്രണയവും നിഷ്‌കളങ്കതയുമൊക്കെ വരച്ചുകാട്ടുന്ന ചിത്രത്തില്‍ അമ്മിണി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ അവതരിപ്പിക്കുന്നത്.
മലയാളികളുടെ പ്രിയ കവി പി.കുഞ്ഞിരാമന്‍നായരുടെ ജീവിതവുമായി ഒരുപാട് സാദൃശ്യമുണ്ട് ഈ ചിത്രത്തിന്. മനുഷ്യന്റെ പൊതു സ്വഭാവങ്ങളും അവനുണ്ടാവുന്ന ദുഃഖങ്ങളും സന്തോഷങ്ങളുമൊക്കെ പ്രകൃതിയുമായി കൂട്ടിയിണക്കാനുള്ള ഒരു ശ്രമമാണ് മേഖരൂപനിലൂടെ നടത്തുന്നത്.
ഗ്രീഷ്മം, വസന്തം, ശരത്, ഹേമന്തം എന്നീ നല് ഋതുക്കളെയും സിനിമയില്‍ ഉള്‍ക്കൊള്ളിക്കും. അതാത് കാലഘട്ടത്തെ നാച്വറലായിത്തന്നെ ചിത്രീകരിക്കാനായി ഷൂട്ടിങ് നാലു ഷെഡ്യൂളുകളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ ഒറ്റപ്പാലത്ത് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ഏപ്രിലില്‍ ആരംഭിക്കും.
പ്രകാശ് ബാരെയാണ് ചിത്രത്തില്‍ നായകനാവുന്നത്. ഒ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് ശരതാണ് ഈണം പകര്‍ന്നിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല