ബോളിവുഡിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായ കഭി ഖുഷി കഭി ഖം വീണ്ടും വരുന്നു. കരണ്‍ ജോഹറാണ് സിനിമയൊരുക്കുന്നത്.
പഴയ താരങ്ങളായ അമിതാ ബച്ചന്‍, ജയാബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, കാജോള്‍, കരീന കപൂര്‍ എന്നിവരെല്ലാം പുതിയ ചിത്രത്തിലുണ്ടാവും.
ഇത് ചെയ്യാന്‍ പറ്റിയ ഐഡിയയാമ്. വളരെ താമസിയാതെ ഞാനിത് ചെയ്യും. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ആദ്യ ചിത്രത്തിലെ എല്ലാ താരങ്ങളെയും കൊണ്ടുവരാന്‍ ശ്രമിക്കും. ആദ്യ ചിത്രത്തിലഭിനയിച്ച ശ്രദ്ധേയരായ ആറു താരങ്ങളും എനിക്ക് വേണ്ടപ്പെട്ടവരും ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നവരുമാണ്. രണ്ടാം ഭാഗത്തിന് ഞാന്‍ തയ്യാറെന്നതുപോലെ ്അവരുടെ റെഡിയാണ്. – കരണ്‍ പറയുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതില്‍ ആദ്യം കരണിന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ബിഗ് ബിയുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനം മാറ്റുകയായിരുന്നു.
2001ല്‍ പുറത്തിറങ്ങിയ ആദ്യം ചിത്രം അന്നത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. കൂടാതെ ചിത്രത്തിന് ചില അവാര്‍ഡുകളും ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല