കാര്‍ത്തിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ചിരുത്തൈ’ ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുന്നു. തമിഴ് സൂപ്പര്‍സ്റ്റാറും സംവിധായകനുമായ പ്രഭുദേവയാണ് ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. സഞ്ജയ് ലീല ബെന്‍സാലിയാണ് ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം ഹിന്ദിയില്‍ ‘ ഖിലാഡി’ എന്ന പേരിലായിരിക്കും എത്തുക. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറും സൊണാക്ഷി സിന്‍ഹയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തെലുങ്ക് ചിത്രമായ വിക്രമാര്‍കുണ്ഡുവിന്റെ റീമേക്കാണ് ആക്ഷന്‍ മസാല ചിത്രമായ ‘ചിരുത്തൈ’. 2011 ലെ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു ചിരുതൈയുടേത്.
തെലുങ്കില്‍ രവി തേജയും തമിഴില്‍ കാര്‍ത്തിയും അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കാന്‍ ബോളിവുഡില്‍ അക്ഷയ് കുമാര്‍ തന്നെ യോഗ്യന്‍ എന്ന് കണ്ടാണ് സംവിധായകന്‍ അങ്ങോട്ട് തിരിഞ്ഞത്. രണ്ട് ചിത്രങ്ങളും കണ്ട ബോളിവുഡ് താരങ്ങളും ഒരേ സ്വരത്തില്‍ അക്ഷയ് യെ തന്നെ നിര്‍ദേശിച്ചു.
ജൂലൈ അവസാനം പ്രഭുദേവ ഹിന്ദി ചിരുത്തൈയുടെ ഷൂട്ടിംങ് തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല