ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ ഇനി തുറക്കാനുള്ള ‘ഭരതക്കോണ്‍’ നിലവറ എന്ന് അറിയപ്പെടുന്ന ‘ബി’ നിലവറ തുറക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. സുപ്രീംകോടതി നിയോഗിച്ച എട്ടംഗ സമിതി ഇന്ന് ഉച്ചയ്ക്ക് യോഗം ചേര്‍ന്നാണ് തീരുമാനമെടുക്കുക.
നൂറ്റാണ്ടുകളായി തുറന്നിട്ടില്ലാത്ത ഈ നിലവറ കടലിലേക്ക് തുറക്കുന്ന തുരങ്കമാണെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതിനു സാധ്യതയില്ല എന്നാണ് വിദഗ്ധരുടെ പക്ഷം. ഈ നിലവറയുടെ പ്രധാന വാതില്‍ നേരത്തെ തന്നെ തുറന്നിരുന്നു. ഉള്ളിലെ ഈട്ടി വാതിലില്‍ ഉള്ള മൂന്ന് പൂട്ടില്‍ രണ്ടെണ്ണം മാത്രമാണ് തുറക്കാനായത്. ഈ വാതിലിനു പിന്നില്‍ വീണ്ടും ഉരുക്കു വാതില്‍ ഉണ്ട്.
ഇന്നത്തെ യോഗത്തില്‍ പ്രമുഖ കമ്പനികളില്‍ നിന്നുള്ള വിദഗ്ധരെയും പങ്കെടുപ്പിക്കും. ഇവര്‍ക്ക് പൂട്ട് തുറക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ വാതിലുകള്‍ തകര്‍ക്കേണ്ടി വരും. എന്നാല്‍, ക്ഷേത്രത്തിന്റെ പുരാവസ്തു പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ ഇതിന് സുപ്രീംകോടതിയുടെ അനുവാദം തേടേണ്ടി വരും.
ഇതുവരെ തുറന്ന അഞ്ച് നിലവറകളില്‍ നിന്ന് ഒരു ലക്ഷം കോടിയോളം രൂപയുടെ സമ്പത്താണ് കണ്ടെത്തിയിരിക്കുന്നത്. ഇനി തുറക്കാനുള്ള അറയിലും സമ്പത്തിന്റെ അമൂല്യ ശേഖരമായിരിക്കുമെന്നാണ് കരുതുന്നത്. കണക്കെടുപ്പിന്റെ വീഡിയോ പകര്‍ത്തലിനെ കുറിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല