ലണ്ടന്‍: ബ്രിട്ടനിലെ മാധ്യമരാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ്’ പത്രത്തെ ബാധിച്ച ഫോണ്‍ചോര്‍ത്തല്‍ വിവാദം മറ്റുപത്രങ്ങളിലേക്കും പടരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ പ്രധാന എതിരാളിയായിരുന്ന മിറര്‍ ഗ്രൂപ്പിനെയാണ് ഈ വിവാദം പിടികൂടിയിരിക്കുന്നത്.
‘സണ്‍ഡേ മിറര്‍’ ഡെയ്‌ലി മിറര്‍ തുടങ്ങിയ പത്രങ്ങളും ചൂടന്‍വാര്‍ത്തകള്‍ക്കായി പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതായി തെളിവുകള്‍ ലഭിച്ചു. ബി. ബി. സി. ചാനലിന്റെ ന്യൂസ് നൈറ്റ് പരിപാടിക്കിടെ സണ്‍ഡേ മിറര്‍ പത്രത്തിന്റെ ഒരു മുന്‍ ലേഖകനാണ് വിവാദമാകുന്ന വിവരം വെളിപ്പെടുത്തിയത്.
തങ്ങളുടെ ന്യൂസ് റൂമില്‍ നിന്നും ഫോണ്‍ ചോര്‍ത്തുന്നതിന് താന്‍ സാക്ഷിയായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഹോളിവുഡ് നടി ലിസ് ഹര്‍ലി, ഫുട്‌ബോളര്‍ റിയോ ഫെര്‍ഡിനാന്റ് എന്നിവരുടെ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ദിവസവും പ്രമുഖ വ്യക്തികളുടെ ഫോണ്‍ സണ്‍ഡേ മിറര്‍ ചോര്‍ത്തിയിരുന്നു. ആ ജോലി ഏല്‍പ്പിച്ചിരുന്ന ലേഖകര്‍ ഭംഗിയായി ചോര്‍ത്തല്‍ കൈകാര്യം ചെയ്തിരുന്നു. ഏറ്റവും നന്നായി ഫോണ്‍ ചോര്‍ത്തിയിരുന്ന ലേഖകരെ ‘ മാസ്റ്റര്‍ ഓഫ് ഡാര്‍ക് ആര്‍ട്‌സ് ‘ എന്നാണ് സ്ഥാപനത്തില്‍ വിളിച്ചിരുന്നതെന്നും പേര് വെളിപ്പെടുത്താത്ത ലേഖകന്‍ ന്യൂസ് നൈറ്റ് പരിപാടിയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല