ബോളിവുഡിലെ താരറാണിയായിരുന്ന കരിഷ്മ കപൂര്‍ തിരിച്ചുവരവിനൊരുങ്ങുന്നു. അമിതാഭ് ബച്ചനും ഹേമമാലിനിയും പ്രധാനവേഷങ്ങളിലെത്തിയ 1982 ലെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്ന സത്തേ പേ സത്തയുടെ റീമേക്കിലൂടെയാണ് കരിഷ്മ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. നായകവേഷത്തിലെത്തുന്ന സഞ്ജയ് ദത്ത് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും.
ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗാ, കഭി ഖുഷി കഭി ഘം തുടങ്ങി നിരവധി ചിത്രങ്ങളുടെ പബ്ലിസിറ്റി ഡിസൈനറും കഭി ഖുഷി കഭി ഘം, ഭൂത് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറുമായ സോഹം ഷാ ആണ് സത്തേ പേ സത്തയുടെ സംവിധാനം നിര്‍വഹിക്കുന്നത്.
ഹേമമാലിനി അവതരിപ്പിച്ച ഇന്ദു എന്ന കഥാപാത്രത്തെയാണ് കരിഷ്മ അവതരിപ്പിക്കുന്ന്. വിദ്യാ ബാലന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരെയാണ് ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത്. ഇവര്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് അവസരം കരിഷ്മയെ തേടിയെത്തുകയായിരുന്നു. നേരത്തെ ഇക്കാര്യം പറഞ്ഞ് സഞ്ജയ് കരിഷ്മയെ സമീപിച്ചിരുന്നെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ വിക്രം ഭട്ടിന്റെ ഡെയ്ഞ്ചറസ് ഇഷ്‌ക്, ഹൗസ് ഫുള്‍ 2 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇവര്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് സംവിധായകന്‍ വീണ്ടും ഇവരെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല