ആശങ്കകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ തമിഴകത്തെ സ്റ്റൈല്‍മന്നന്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. തന്റെ അസുഖം കാരണം ഷൂട്ടിംഗ് മുടങ്ങിപ്പോയ കെ.എസ് രവികുമാറിന്റെ ‘റാണ’ എന്ന ചിത്രത്തില്‍ ഒക്ടോബര്‍ മുതല്‍ അഭിനയിച്ചുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സയ്ക്കായി അദ്ദേഹത്തെ സിംഗപ്പൂരിലേക്ക കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിലാണ് ചികില്‍സ പൂര്‍ത്തിയായി അദ്ദേഹം ചെന്നൈയില്‍ തിരിച്ചെത്തിയത്. ഒക്ടോബര്‍ പകുതിയോടു കൂടി ഷൂട്ടിംഗ് പുനരാരംഭിക്കാമെന്ന് രജനി ഉറപ്പു തന്നതായി റാണയുടെ സംവിധായകന്‍ കെ.എസ് രവികുമാര്‍ പറഞ്ഞു.
നിരവധി പ്രാര്‍ത്ഥനകളും വഴിപാടുകളുമാണ് തമിഴര്‍ ഈ കണ്‍കണ്ട ദൈവത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേര്‍ന്നത്. സിനിമയില്‍ വരുന്നതിനുമുമ്പ് ബസ് കണ്ടക്ടറായിരുന്ന ഈ സൂപ്പര്‍താരത്തിന്റെ പേരില്‍ നിരവധി അമ്പലങ്ങളും തമിഴ്‌നാട്ടിലുണ്ട്. രജനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചിത്രത്തിലെ തിരക്കഥയില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ അറിയിച്ചു. റാണയിലൂടെ ഒരേ സമയം മൂന്നുവേഷങ്ങളിലാണ് രജനി പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നത്. ത്രീഡി ആനിമേഷന്‍ ചിത്രമാണെങ്കിലും രജനിയുടെ ശാരീരികാധ്വാനം വേണ്ടിവരുന്ന ചിത്രമാണ് റാണ. ഒന്നില്‍കൂടുതല്‍ വേഷങ്ങള്‍ ചെയ്യണമെന്നതുകൊണ്ടുതന്നെ അസുഖം മാറിയെത്തിയ രജനിയ്ക്ക് ഇത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇതിനെന്തെങ്കിലും ബദല്‍സംവിധാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് റാണയുടെ അണിയറ പ്രവര്‍ത്തകര്‍.
കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 29 നാണ് രജനിയെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കകം ആശുപത്രി വിട്ടെങ്കിലും ആസ്ത്മ കാരണം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധചികില്‍സയ്ക്കായി അദ്ദേഹത്തെ സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. രജനി ഏറ്റവുമൊടുവില്‍ അഭിനയിച്ച ‘യെന്തിരന്‍’ എന്ന ചിത്രം ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല