പ്രവാസികളായ ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ തദ്ദേശീയരായ ജോലിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ശുപാര്‍ശ. പ്രവാസ വിദഗ്ധരാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി 70000 വിദേശ ജീവനക്കാരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ചെയര്‍മാന്‍ പ്രൊഫസര്‍ ഡേവിഡ് മക്കാഫ് അറിയിച്ചു.
ബ്രിട്ടന്റെ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരും തൊഴിലാളികളും ശ്രമിക്കണമെന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ. ബ്രിട്ടനില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ജോലിക്കാരുടെ മേലുള്ള നിയമം കര്‍ശനമാക്കാനുള്ള ശുപാര്‍ശ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് അംഗീകരിച്ചാല്‍ തൊഴില്‍ അപര്യാപ്തതാ ലിസ്റ്റ് 260000ല്‍ നിന്ന് 190000 ആയി തീരും. 29 ജോലികള്‍ അദ്ദേഹം തന്റെ പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബയോളജി അദ്ധ്യാപകര്‍, ഗൈനോക്കോളജിസ്റ്റുകള്‍, മൃഗഡോക്ടര്‍മാര്‍, വാദ്യോപകരണ വിദഗ്ധര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്ക് മാത്രം തുറന്നു കൊടുക്കാവുന്ന 33 ജോലികള്‍ വേറെയും അദ്ദേഹം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് സാമ്പത്തിക മേഖലയുടെ നട്ടെല്ലായ സിനിമ, ടെലിവിഷന്‍, ഗെയിംസ് അനിമേഷന്‍, എ ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റുമാര്‍, ന്യൂക്‌ളിയര്‍ വിദഗ്ധര്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു. സയന്‍സ്, കണക്ക് അദ്ധ്യാപകരെയും കെമിക്കല്‍ സിവില്‍ എന്‍ജിനയര്‍മാരെയും തിയറ്റര്‍ നഴ്‌സുമാരെയും സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ പരിശ്രമത്തിലൂടെ പരിശീലനം നല്‍കുന്നതില്‍ മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് നേരിട്ട പരാജയം നികത്താന്‍ സാധിക്കുമെന്ന് മൈഗ്രേഷന്‍ വാച്ചിന്റെ ചെയര്‍മാന്‍ ആല്‍പ് മെഹ്മത് അറിയിച്ചു. വിദഗ്ധ ജോലികളിലെ പ്രവാസം കുറയ്ക്കാന്‍ ശ്രമിക്കുന്നതോടെ രാജ്യത്തെത്തുന്ന പ്രവാസികളുടെ എണ്ണം 21 ശതമാനത്തോളം കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല