സാധാരണയായി ഉപയോഗിക്കുന്ന കൗണ്ടര്‍ സപ്ലിമെന്റുകള്‍ ഒരുമിച്ച് കഴിച്ചാല്‍ ഹൃദയാഘാതത്തിന്റെ സാധ്യത പകുതിയായി കുറയ്ക്കാമെന്ന് കണ്ടെത്തി. സെലിനയവും കോഎന്‍സൈമായ ക്യൂ ടെണും ഒരുമിച്ച് ഉപയോഗിക്കുന്നത് ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയരിക്കുന്നത്. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഈ ഗുളികകള്‍ കഴിക്കുന്നത് മരണസാധ്യത ഒഴിവാക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. രണ്ട് ഗുളികള്‍ക്കും കൂടി 1.10 പൗണ്ടാണ് ഒരു ദിവസത്തേക്ക് ചെലവാകുന്നത്.
ബ്രിട്ടനില്‍ ഒരു വര്‍ഷം 2.6 മില്യണ്‍ ആളുകളെ ഹൃദയസംബന്ധമായ അസുഖം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 94,000 ആളുകള്‍ മരിക്കുന്നു. രക്ത കുഴലുകളില്‍ തടസ്സം സൃഷ്ടിക്കുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ വളരെ ശക്തിയേറിയ സാറ്റിന്‍ പോലെയുളള മരുന്നുകളാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ ആരോഗ്യരക്ഷക്കായി ഉപയോഗിക്കുന്ന സാധാരണ ധാതുക്കളായ സെലിനിയവും ക്യു10 ഉം ചെലവേറിയ ചികിത്സകള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. 70നും 88നും ഇടയില്‍ പ്രായമുളള 443 പുരുഷന്‍മാരിലും സ്ത്രീകളിലുമാണ് ഇത് സംബന്ധിച്ച ഗവേഷണം നടന്നത്. ഇവര്‍ക്ക് ദിവസേന ഈ സപ്ലിമെന്റുകള്‍ നല്‍കിയപ്പോള്‍ ഹൃദയാഘാതത്തിന്റെ സാധ്യത പകുതിയായി കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. 200 മൈക്രോഗ്രാം സെലിനിയം പില്ലും രണ്ട് 100 മൈക്രോഗ്രാം വരുന്ന ക്യു10 ഗുളികകളുമാണ് ദിവസേന ഇവര്‍ക്ക് നല്‍കിയത്.
മുന്‍പ് നടന്ന പഠനങ്ങളില്‍ ശരീരത്തില്‍ സെലിനിയത്തിന്റെ അളവ് കുറവായ ആളുകളില്‍ ഹൃദയാഘാത
സാധ്യത മൂന്ന് ശതമാനം വരെ കൂടുതലാണന്ന് കണ്ടെത്തിയിരുന്നു. അതേ പോലെ ക്യൂ10 കുറവായവരില്‍ ഹൃദയത്തിലെ പേശികള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു. സെലിനിയം സാധാരണയായി മണ്ണില്‍ കാണുന്ന ധാതുവാണ്. ഇതിനെ ഫ്‌ളൂ, ക്യാന്‍സര്‍, വന്ധ്യത തുടങ്ങിയവയെ ചെറുക്കാന്‍ കഴിവുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ബ്രിട്ടനിലെ മണ്ണില്‍ സെലിനിയത്തിന്റെ അളവ് വളരെ കുറവാണ്. അതിനാല്‍ തന്നെ ശരീരത്തിന് ആവശ്യമായ സെലിനിയത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ക്യൂ10 വൈറ്റമിന്‍ പോലെയുളള വസ്തുവാണ്. ഇത് ശക്തിയേറിയ ഒരു ആന്റി ഓക്‌സിഡന്റും മോയിസ്ചറൈസുറുമാണ്. സ്വീഡനിലെ ലിങ്കോപ്പിങ്ങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല