ബ്രിട്ടണിലെ പോലുള്ള പാശ്ചാത്യ സംസ്കാരം പേറുന്ന രാജ്യങ്ങളില്‍ നടക്കുന്ന പല കാര്യങ്ങളും നമ്മുടെ നാടിനും സംസ്കാരത്തിനും സ്വീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ബ്രിട്ടനില്‍ വളരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ പാശ്ചാത്യ സംസ്കാരത്തെ അന്തമായി അനുകരിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി നമ്മള്‍ അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് നമ്മളെ മാത്രമല്ല ബ്രിട്ടനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്, ഒരു സര്‍വ്വേ ഫലം വ്യക്തമാക്കുന്നത് ബ്രിട്ടണിലെ നാലില്‍ ഒരു പെണ്‍കുട്ടിയും കൗമാരപ്രായത്തില്‍ തന്നെ ലൈംഗിക ബന്ധപ്പെട്ടവര്‍ ആണെന്നതാണ്. എന്തായാലും പെണ്‍കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ മക്കളുടെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണു സര്‍വ്വേ നല്‍കുന്ന മുന്നറിയിപ്പ്.
16 നും 24 നും മദ്ധ്യേ പ്രായമുള്ള ഇരുപത്തിയേഴ് ശതമാനം പെണ്‍കുട്ടികളും വിവാഹപ്രായ്മാകുന്നതിന് മുന്‍പ് തന്നെ കിടപ്പറ പങ്കു വെച്ചവരാണ്. അതേസമയം 55നും 69 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ സര്‍വ്വേ നടത്തിയതില്‍ പതിനാറു തികയുനതിനു മുന്‍പ് അവരില്‍ വെറും നാലു ശതമാനം മാത്രമാണ് സെക്സില്‍ ഏര്‍പ്പെട്ടവര്‍ എന്ന വസ്തുത വെച്ച് നോക്കുമ്പോള്‍ ബ്രിട്ടനില്‍ ചെറുപ്പക്കാരില്‍ ലൈംഗികവല്‍ക്കരണം എന്നൊരു പ്രവണത തന്നെ കണ്ടു തുടങ്ങി എന്ന് സര്‍വ്വേ വ്യക്തമാകുന്നു. പുരുഷന്മാരുടെ കാര്യമെടുത്താല്‍ 55 നു മുകളില്‍ പ്രായമുള്ള പതിനഞ്ച് ശതമാനം പേര്‍ പതിനാറിന് മുന്പ സെക്സില്‍ ഏര്‍പ്പെട്ടപ്പോള്‍ ഇപോഴത്തെ ചെറുപ്പക്കാരില്‍ ഈ കണക്ക് 22 ശതമാനമാണ്.
സെക്ഷ്വല്‍ ഹെല്‍ത്ത് ചാരിറ്റിയായ എഫ്പിഎയുടെ റെബേക്ക ഫൈന്‍ഡ്ലേ പറയുന്നത് കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ സമൂഹത്തില്‍ ഉണ്ടായ നാടകീയമായ മാറ്റങ്ങളാണ് ഈ പ്രവണത വ്യാപിക്കാന്‍ ഇടയാക്കിയത് എന്നാണു. ലൈംഗിക ആരോഗ്യത്തെ പറ്റി വിശദമായ പഠനവും ശരീരവും മനസും ഒരുപോലെ തയ്യാറാവുന്നതിനു മുന്‍പ് ലൈംഗികബന്ധത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാനും നമ്മള്‍ വരെ സഹായിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ഡേയാന്‍ അബോട്ടും ഈ സര്‍വ്വേ ഫലം ആശങ്ക ഉണ്ടാക്കുന്നുവെന്ന് അറിയിച്ചു. ഇംഗ്ലണ്ടിന് വേണ്ടി 8420 പേരില്‍ എന്‍എച്ച്എസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ വ്യക്തമായ മറ്റൊരു ഞെട്ടിക്കുന്ന കാര്യം പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍ പത്തില്‍ ഒരാള്‍ പത്തിലധികം പേര്‍ക്കൊപ്പം കിടക്ക പങ്കിട്ടവര്‍ ആണെന്നുള്ളതാണ്. ഇതിനോപ്പം തന്നെ അന്‍പത് ശതമാനം പെണ്‍കുട്ടികളും ഇരുപത്തിയേഴ് ശതമാനം ആണ്‍കുട്ടികളും ലൈംഗികരോഗങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ആണെന്നും സര്‍വ്വേ കണ്ടെത്തിയിട്ടുണ്ട്. മൊത്തം ആളുകളുടെ കണക്കെടുത്താല്‍ ശരാശരി 9.3 സ്ത്രീകള്‍ക്കൊപ്പം ശയിച്ചവരാണ് ബ്രിട്ടണിലെ പുരുഷന്മാര്‍, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ശരാശരി 4.7 പുരുഷന്മാരുമായി സെക്സില്‍ ഏര്‍പ്പെട്ടവര്‍ ആണ്. എന്തായാലും പബ്ലിക് ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്നി മില്‍ട്ടന്‍ പറഞ്ഞപോലെ ചെറുപ്പക്കാര്‍ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഒന്ന് സൂക്ഷിക്കുനത് നല്ലതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല