ബ്രിട്ടണിലെ വീടുവില വലിയ പ്രശ്‌നം തന്നെയാണ്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെ പിന്നാലെ വീടിന്റെ വിലയില്‍ കാര്യമായ കുറവുണ്ടായെങ്കിലും ഇപ്പോഴും വീടുവില സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍പോലും സാധിക്കില്ല. ഇവിടെ പറയാന്‍ പോകുന്നത് ഒരു അത്ഭുതവീടിനെക്കുറിച്ചാണ്. വീട് അത്ഭുതമാകുന്നത് അതിന്റെ വില കൊണ്ടാണ്. കേവലം ഒരു പൗണ്ടാണ് ഈ വീടിന്റെ വില. അതായത് തനി ബ്രിട്ടീഷ് ഭാഷയില്‍ പറഞ്ഞാല്‍ രണ്ട് ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന്റെ അത്രപോലും വിലയില്ലാത്ത ഒരു വീട്.
ഈ വീടിന്റെ ഇപ്പോഴത്തെ വിലയും കൂടി കേട്ടാല്‍ മാത്രമേ അത്ഭുതം വ്യക്തമാകൂ. 60,000 പൗണ്ടാണ് ഈ വീടിന്റെ ഇപ്പോഴത്തെ വില.
കാലങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ സെന്റിന് 30 രൂപയ്ക്കും സ്ഥലം കിട്ടുമായിരുന്ന കഥകള്‍ കേട്ടിട്ടുള്ളവര്‍ക്ക് ഇത് മറ്റൊരു അത്ഭുതം എന്നും പറയാം. സെന്റിന് മുപ്പത് രൂപയ്ക്ക് കിട്ടിയ വീടിന് ഇപ്പോള്‍ ലക്ഷങ്ങള്‍ വില കിട്ടുന്നതും പുതിയ വാര്‍ത്തയൊന്നുമല്ല. ഏതാണ്ട് അതിന് സമാനമാണ് റെബേക്കാ ഡെന്നീസ്, ക്രിസ് ബെന്‍ എന്നീ ദമ്പതികള്‍ ചേര്‍ന്ന് വാങ്ങിയ വീടിന്റെ കാര്യവും.
സിറ്റി കൗണ്‍സിലിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് ഒരു പൗണ്ടിന് ഇവര്‍ക്ക് വീട് ലഭ്യമായത്. ഒരു പൗണ്ട് മുടക്കി പദ്ധതിയുടെ ഭാഗമായാല്‍ ബാക്കി പൈസ കൗണ്‍സില്‍ മുടക്കുമെന്നതായിരുന്നു പദ്ധതി. അങ്ങനെ 30000 പൗണ്ട് കൗണ്‍സില്‍ മുടക്കിയാണ് ഇവര്‍ക്കുള്ള വീട് വാങ്ങിയത്. ആ വീടിനാണ് ഇപ്പോള്‍ 60,000 പൗണ്ട് വില മതിക്കുന്നത്.
ടെറസ് ഉള്‍പ്പെടെയുള്ള രണ്ട് ബെഡ്‌റൂം വീടിന്റെ ലോണ്‍ അവരിപ്പോള്‍ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ലോണ്‍ തിരിച്ചടച്ചാല്‍ വീട് അവരുടെ സ്വന്തമാകും. അപ്പോഴത്തെ വില ചിലപ്പോള്‍ മറ്റൊരു അത്ഭുതമാകും. 18,000 പൗണ്ടിനും 25,000 പൗണ്ടിനുമിടയില്‍ വരുമാനമുള്ളവര്‍ക്കാണ് വീട് സ്വന്തമാക്കാന്‍ കൗണ്‍സില്‍ അവസരമൊരുക്കിയത്. കാര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ബെന്നിന് അത്രയും സമ്പാദ്യമില്ലാത്തതിനാല്‍ ആഴ്ചയില്‍ 16 മണിക്കൂര്‍ ജോലി ചെയ്താണ് ലോണ്‍ അടക്കുന്നത്.
ഇങ്ങനെയൊരു പദ്ധതി ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഒരു വീട് സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു- ബെന്‍ ഡെന്നീസ് ദമ്പതികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല