ലണ്ടന്‍: സമീപകാല കായികരംഗത്തുള്ള ഏറ്റവും വലിയ 10 അഹങ്കാരികളെ കണ്ടെത്താന്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി ടെലിഗ്രാഫ് നടത്തിയ തിരഞ്ഞെടുപ്പിള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഉള്‍പ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തമാശയില്‍ ജീവിതം ഹോമിച്ച പ്രതിഭയാണു യുവരാജ് എന്നു പത്രം പറയുന്നു.
അഹങ്കാരം, ബാങ്ക് ബാലന്‍സ്, വണ്ണം…എല്ലാം കൂടി; എന്നാല്‍, പ്രകടനം മാത്രം മോശമായി. ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിന്റെ പന്ത്രണ്ടാമനാകേണ്ടി വന്നപ്പോള്‍ വാട്ടര്‍ ബോയ് എന്ന വിളിയോടെ കാണികള്‍ എതിരേറ്റതിനെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നു. കെവിന്‍ പീറ്റേഴ്സന്‍, ബോക്സിങ് താരം മുഹമ്മദ് അലി, റയല്‍ മഡ്രിഡ് താരം ജോസ് മൊറീഞ്ഞോ, ബാസ്കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാന്‍, ഗോള്‍ഫ് താരം നിക് ഫാല്‍ദോ തുടങ്ങിയവരാണ് ഈ ലിസ്റ്റിലുള്ള മറ്റുള്ളവര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല